ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വമ്പന്‍ അട്ടിമറിയോടെ തുടക്കം. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയാണ് ആദ്യ മത്സരത്തിൽ തോൽവി രുചിച്ചത്. ബേണ്‍ലിയാണ് നീലപ്പടയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. ക്യാപ്റ്റന്‍ ഗാരി കാഹിലും സെസ്ക് ഫാബ്രിഗാസും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് 9 പേരായി ചുരുങ്ങിയ ചെല്‍സിയെ ബേണ്‍ലി അക്ഷരാര്‍ഥത്തില്‍ തകർത്തു വിടുകയായിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ എവർട്ടൺ സ്റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തി. 13 വർഷത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരം വെയ്ൻ റൂണിയുടെ ഏക ഗോളാണ് എവർട്ടണ് വിജയം ഒരുക്കിയത്. കരുത്തരായ ലിവർപൂൾ – വാറ്റ്ഫോർഡ് പോരാട്ടം ആവേശകരമായ സമനിലയിലാണ് അവസാനിച്ചത്.​ നിശ്ചിത സമയത്ത് ഇരു ടീമുകളും 3 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.

നവാഗതരായ ബ്രിട്ടണെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും ഇന്നലെ വിജയം ആഘോഷിച്ചു. പ്രീമിയിര്‍ ലീഗില്‍ തിരിച്ചെത്തിയ ഹഡ്ഡേഴ്സ്ഫീല്‍ഡ് ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ