ഡെലെ അലിക്കുനേരെ വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് ആരാധകന്‍; നാണക്കേടെന്ന് ആഴ്‌സണല്‍

സംഭവത്തിന് പിന്നാലെ തന്നെ പ്രതി സറ്റേഡിയം വിട്ടെന്നും എന്നാല്‍ ആളുടെ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷിച്ച് വരികയാണെന്നും ആഴ്‌സണല്‍ അറിയിച്ചു.

Tottenham Hotspur vs Arsenal, Spurs vs Arsenal, London derby, League Cup, League Cup draw, Burton vs Manchester City, Chelsea vs bournemouth, football news, ആഴ്സണല്‍, ടോട്ടന്‍ഹാം,ഡെലെ അലി, ആരാധകന്‍, ഐഇ മലയാളം

ലണ്ടന്‍: ഫുട്‌ബോള്‍ മൈതാനത്തെ ആവേശത്തിലാക്കുന്നവരാണ് ആരാധകര്‍. സ്‌റ്റേഡിയത്തില്‍ അവരുയര്‍ത്തുന്ന ആരവങ്ങളാണ് മൈതാനത്ത് താരങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്നത്. എന്നാല്‍ ചിലപ്പോള്‍ ആരാധകരുടെ പെരുമാറ്റവും ചെയ്തികളും കളിക്കാര്‍ക്ക് നാണക്കേടാകാറുണ്ട്.

കഴിഞ്ഞ ദിവസം ആഴ്‌സണലും ടോട്ടന്‍ഹാം ഹോട്ട്‌സ്പറും തമ്മിലുള്ള മത്സരത്തിനിടെ ആരാധകരിലൊരാള്‍ ടോട്ടന്‍ഹാം താരം ഡെലെ അലിക്കു നേരെ വെള്ളക്കുപ്പി വലിച്ചെറിഞ്ഞ സംഭവം ആഴ്‌സണല്‍ ടീമിനെ നാണം കെടുത്തിയിരിക്കുകയാണ്. ടോട്ടന്‍ഹാം 2-0 ന് ജയിച്ച കളിയില്‍ അലി ഗോള്‍ നേടിയിരുന്നു.

കളിയുടെ രണ്ടാം പകുതിയില്‍ ത്രോ എടുക്കാനായി അലി എത്തിയപ്പോഴായിരുന്നു പിന്നിലെ ഗ്യാലറിയില്‍ നിന്നും ആരാധകരിലൊരാള്‍ വെള്ളക്കുപ്പി വലിച്ചെറിഞ്ഞത്. സംഭവം ക്ലബ്ബിന് നാണക്കേടായെന്ന് ആഴ്‌സണല്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. കുപ്പി എറിഞ്ഞവനെ കണ്ടെത്തുമെന്നും ശിക്ഷ നല്‍കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ തന്നെ പ്രതി സറ്റേഡിയം വിട്ടെന്നും എന്നാല്‍ ആളുടെ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷിച്ച് വരികയാണെന്നും ആഴ്‌സണല്‍ അറിയിച്ചു.

അതേസമയം, ആരാധകന്റെ രോക്ഷ പ്രകടനത്തോട് മാന്യമായി പ്രതികരിച്ച ഡെലെ അലിയെ ഹോട്ട്‌സ്പര്‍ പരിശീകന്‍ മൗറിസിയോ പോച്ചറ്റീനോ അഭിനന്ദിച്ചു. കൂടാതെ സംഭവത്തില്‍ ആഴ്‌സണല്‍ ക്ലബ്ബിനെതിരെ നടപടി എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Epl arsenal fan throws water bottle at dele ali

The moderation of comments is automated and not cleared manually by malayalam.indianexpress.com