EPL-English Premier League: Manchester United vs Crystal Palace: Result, Goals, Score: Manchester United 1 – 3 Crystal Palace: വമ്പൻ അട്ടിമറിക്കാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ രണ്ടാം കളിദിനത്തിൽ ഓൾഡ് ട്രാഫോൾഡ് സാക്ഷ്യം വഹിച്ചത്. വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസ് ഈ സീസണിൽ അവരുടെ രണ്ടാം ജയം സ്വന്തമാക്കി. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ കാലിടറി.
— Premier League (@premierleague) September 19, 2020
സീസണിൽ യുനൈറ്റഡിന്റെ ആദ്യ മത്സരമാണ് ശനിയാഴ്ച കഴിഞ്ഞത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രിസ്റ്റൽ പാലസ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ഏഴാം മിനുറ്റിൽ തന്നെ യുനൈറ്റഡിന്റെ പ്രതിരോധത്തെ പൊട്ടിച്ച് ആദ്യ ഗോൾ നേടാൻ കഴിഞ്ഞു ക്രിസ്റ്റൽ പാലസിന്. ആൻഡ്രോസ് ടൗൻസന്റിന്റെ ആദ്യഗോളിൽ ലഭിച്ച 1-0ന്റെ ലീഡ് ആദ്യ പകുതി കഴിയുന്നത് വരെ നിലനിർത്താൻ പാലസിന് കഴിഞ്ഞു.
രണ്ടാം പകുതിയും പാലസിന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നു. 74ാം മിനുറ്റിൽ രണ്ടാം ഗോൾ കൂടി നേടിയതോടെ 2-0ന്റെ ലീഡ് പാലസ് നേടി. പെനാൽറ്റിയിലൂടെ വിൽഫ്രഡ് സാഹടയാണ് പാലസിന്റെ രണ്ടാം ഗോൾ നേടിയത്.
ഗോളൊന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്ന യുനൈറ്റഡിന്റെ ആശ്വാസ ഗോൾ പിറന്നത് മത്സരം അവസാനിക്കാൻ 15 മിനുറ്റിൽ താഴെ മാത്രം സമയം അവശേഷിക്കെ. 80ാം മിനുറ്റിൽ ഡോണി വാൻഡെബീക് ആണ് യുനൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്.
മത്സരത്തിൽ 2-1ന് മുന്നിൽ നിന്ന ക്രിസ്റ്റൽ പാലസ് 85ാം മിനുറ്റിൽ വിൽഫ്രഡ് സാഹയടുടെ രണ്ടാം ഗോളിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലെത്തുകയും ചെയ്തു.
നിലവിൽ ലീഗ് പോയിന്റ് നിലയിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റോടെ രണ്ടാമതാണ് ക്രിസ്റ്റൽ പാലസ്. ആദ്യ കളിയിൽ സതാംപ്റ്റണെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റൽ പാലസ് തോൽപിച്ചത്. കളിച്ച ഏക മത്സരം തോറ്റ യുനൈറ്റഡ് നിലവിൽ പോയിന്റ് നിലയിൽ 16ാമതാണ്. എവർട്ടനാണ് നിലവിൽ ഒന്നാമത്.