scorecardresearch

പ്രീമിയര്‍ ലീഗ്: റൊണാള്‍ഡൊ ഗോളില്‍ യുണൈറ്റഡ്; വമ്പന്‍ ടീമുകള്‍ക്ക് ജയം

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്, ലിവര്‍പൂള്‍ രണ്ടാമതും

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്, ലിവര്‍പൂള്‍ രണ്ടാമതും

author-image
Sports Desk
New Update
Manchester United, CR7

Photo: Facebook/ Manchester United

ലണ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ആഴ്സണല്‍ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്ക് ജയം. റഹിം സ്റ്റെര്‍ലിങ്ങിന്റെ പെനാലിറ്റി ഗോളിലാണ് സിറ്റി വോള്‍വ്സിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും സിറ്റിക്കായി.

Advertisment

75-ാം മിനിറ്റിര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ നേടിയ ഗോളിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോര്‍വിച്ച് സിറ്റിയെ കീഴടക്കിയത്. യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്താനും യുണൈറ്റഡിനായി.

നാടകീയ നിമിഷങ്ങള്‍ കണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി ലീഡ്സ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. ചെല്‍സിക്കായി ജോര്‍ജിനോ ഇരട്ട ഗോളുകള്‍ നേടി. മാസന്‍ മൗണ്ടാണ് മറ്റൊരു സ്കോറര്‍. ലീഡ്സിനായി റാഫിനയും ജോ ഗെല്‍ഹാര്‍ഡ്ട്ടുമാണ് ലക്ഷ്യം കണ്ടത്.

മുഹമ്മദ് സലയുടെ ഗോളിന്റെ മികവിലാണ് ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയ്ക്കെതിരെ ജയം സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. സതാംപ്റ്റണെതിരെ ആഴ്സണലിന്റെ ജയം ഏകപക്ഷീയമായിരുന്നു. സ്കോര്‍ 3-0.

Advertisment

Also Read: ISL 2021/22, Kerala Blasters vs East Bengal Live Streaming: വിജയം തുടരാന്‍ കൊമ്പന്മാര്‍; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

Manchester City Manchester United Liverpool Arsenal Chelsea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: