Latest News

പെനാൽറ്റി പാഴാക്കി; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന് ‘ഭാഗ്യ’ സമനില

മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് പെനാൽറ്റി അവസരം കിട്ടിയത്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലിവർപൂൾ എഫ്സിക്ക്, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഭാഗ്യ സമനില. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ ലഭിച്ച പെനാൽറ്റി റിയാദ് മെഹ്റസ് പാഴാക്കിയതാണ് ലിവർപൂളിന് അനുഗ്രഹമായത്.

മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് സിറ്റിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. സാനെയെ ഗോൾ ബോക്സിനകത്ത് വാന്‍ ഡിജിക് വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്. കിക്കെടുക്കാൻ എത്തിയ വിങർ റിയാദ് മെഹ്റസ് പക്ഷെ ഗോള്‍ കീപ്പര്‍ അലിസണെ കീഴ്‌പ്പെടുത്താനുള്ള അവസരം തുലച്ചു.

ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം വീണില്ല. മത്സരം സമനിലയിലായതോടെ മാഞ്ചസ്റ്റര്‍ സിറ്റി 20 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. രണ്ടും, മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ക്കും 20 പോയിന്റുണ്ട്.

നേരത്തെ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെ തോല്‍പ്പിച്ചിരുന്നു. ഈഡന്‍ ഹസാര്‍ഡ്, റോസ് ബാര്‍ക്ലി, അല്‍വാരോ മൊറാട്ട എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. ആഴ്‌സണല്‍ 5-1ന് ഫുള്‍ഹാമിന് തോല്‍പ്പിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: English premier league riyad mahrez misses late penalty in goalless draw at liverpool

Next Story
അടിയും തിരിച്ചടിയുമായി ബെംഗളൂരും ജെംഷഡ്പൂരും; അവസാന നിമിഷം സമനില പിടിച്ച് ജംഷഡ്പൂര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express