ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന അവസാന മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടി.

ബ്രൂണോ ഫെർണാണ്ടസിന്റെ 71-ാം മിനിറ്റിന്റെ പെനാൽറ്റിയുടെയും ജെസ്സി ലിംഗാർഡിന്റെ സ്റ്റോപ്പേജ് ടൈം ഗോളിന്റെയും സഹായത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0ന് ലെസ്റ്ററിനെ തോൽപിച്ചു. ഒലെ ഗണ്ണർ സോൾഷ്യറിന്റെ ടീം 66 പോയിന്റും ഗോൾ വ്യത്യാസത്തിലെ മുൻകൈയും നേടി മൂന്നാം സ്ഥാനത്തെത്തി.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ 2-0ന് പരാജയപ്പെടുത്തി 66 പോയിന്റ് നേടിയ ചെൽസി, ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും യുനൈററ്റഡിനും പിറകിലായി നാലാം സ്ഥാനത്തെത്തി. മേസൺ മൗണ്ട്, ഒലിവിയർ ഗിറോഡ് എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകളാണ് ചെൽസിയെ വിജയത്തിലെത്തിച്ചത്.

Read More: ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ സെപ്റ്റംബർ മുതൽ

അതേസമയം 62 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തിയ ലെസ്റ്റർ സിറ്റി യുവേഫ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി. നേരത്തേ ടോട്ടനവും യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയിരുന്നു.

ലീഗിൽ പോയിന്റ് നിലയിൽ ഏറ്റവും പിറകിലെത്തിയ ബോർൺമൗത്തും വാട്ട്ഫോർഡും നോർവിച്ച് സിറ്റിക്കൊപ്പം ഇപിഎല്ലിൽ നിന്ന് സെകൻഡ് ഡിവിഷൻ ലീഗിലേക്ക് തരം താഴ്ത്തപ്പെടും. വാട്ഫോർഡ് ഒടുവിലത്തെ മത്സരത്തിൽ 3-2ന് ആഴ്സണലിനോട് പരാജയപ്പെട്ടു. ബോർൺമൗത്ത് അവരുടെ എവർട്ടനെ 3-1 ന് തോൽപിച്ചാണ് സീസൺ അവസാനിപ്പിച്ചത്.

Read more: സിദാൻ മുതൽ ഗാർഡിയോള വരെ: പ്ലേയറായും പരിശീലകനായും ലാ ലിഗ നേടിയ 10 താരങ്ങൾ

ലിവർപൂളാണ് ഇത്തവണത്തെ പ്രീമിയർ ലീഗ് ജേതാക്കൾ. തുടർച്ചയായി രണ്ട് സീസൺ വിജയിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടനേട്ടമെന്ന സ്വപ്നം പരാജയപ്പെടുത്തിയ ലിവർപൂൾ 99 പോയിന്റോടെയാണ് ഇത്തവണത്തെ ലീഗ് ജേതാക്കളായത്. സിറ്റിക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Read More: Manchester United, Chelsea qualify for UEFA Champions League on final matchday

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook