Latest News

ഫോട്ടോഫിനിഷില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം; ഒരു പോയന്റില്‍ തട്ടി വീണ് ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇത്ര ചെറിയ മാര്‍ജിനില്‍ കിരീടം നഷ്ടമാകുന്ന ആദ്യ ടീമാണ് ലിവര്‍പൂള്‍.

manchester city, liverpool, brighton vs man city, liverpool vs wolves, epl points table, epl table, epl 2018-19 champions, epl points table 2018-19, football news

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ബ്രൈറ്റണെ 4-1 ന് പരാജയപ്പെടുത്തിയാണ് സിറ്റി വീണ്ടും കിരീയമുയര്‍ത്തിയത്. ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് ലിവര്‍പൂളിന് കിരീടം നഷ്ടമായത്. അവസാന കളിയില്‍ വോള്‍വ്‌സായിരുന്നു ലിവര്‍പൂളിന്റെ എതിരാളികള്‍. മത്സരം ജയിച്ചെങ്കിലും കീരിടം ആന്‍ഫീല്‍ഡിലെത്തിയില്ല. സിറ്റിക്ക് 98 പോയന്റും ലിവര്‍പൂളിന് 97 പോയന്റുമാണുള്ളത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി കിരീടം ഉറപ്പിച്ച വിജയത്തിലേക്ക് തിരികെ വരുന്നത്. 27-ാം മിനുറ്റില്‍ ഗ്ലെന്‍ മറേയാണ് ബ്രൈറ്റണിന്റെ ആദ്യ ഗോള്‍ നേടിയത്. അധികം കാത്തു നില്‍ക്കാതെ അഗ്യൂറോയിലൂടെ സിറ്റി മറുപടി നല്‍കി. പിന്നാലെ 38-ാം മിനുറ്റില്‍ അയ്‌മെറിക് ലപോര്‍ട്ടേ സിറ്റിയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതയില്‍ റിയാദ് മഹ്‌റസാണ് ലീഡുയര്‍ത്തിയത്. 68-ാം മിനുറ്റില്‍. തൊ്ട്ടുപിന്നാലെ ഇല്‍കേ ഗുന്‍ഡോഗനും ലക്ഷ്യം കണ്ടതോടെ സിറ്റി 4-1 ന് മുന്നില്‍. ഇതോടെ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിയ സിറ്റി കിരീടം നിലനിര്‍ത്തുകയായിരുന്നു.

പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇത്ര ചെറിയ മാര്‍ജിനില്‍ കിരീടം നഷ്ടമാകുന്ന ആദ്യ ടീമാണ് ലിവര്‍പൂള്‍. സീസണില്‍ ഒരൊറ്റ മത്സരം മാത്രമേ ലിവര്‍പൂള്‍ കൈവിട്ടിട്ടുളളൂ. എന്നിട്ടും ചെമ്പടയ്ക്ക് കിരീടം എന്ന മോഹം അന്യമായി തുടരുകയായിരുന്നു. വോള്‍വ്‌സിനെതിരെ മാനെയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ലിവര്‍പൂളിന്റെ വിജയം. 29 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമാകുമെന്ന് കരുതിയെങ്കിലും കിരീടം വീണ്ടും നഷ്ടമായി.


ലിവര്‍പൂളിന്റെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാ, സാദിയോ മാനെ, ആഴ്‌സണല്‍ താരം പിയറെ എമെറിക് ഓബാമെയാങ് എന്നിവര്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം പങ്കിട്ടു. 22 ഗോളുകളാണ് മൂന്ന് പേരും നേടിയത്. ലിവർപൂള്‍ ഗോള്‍കീപ്പർ അലിസന്‍ ബെക്കറിനാണ് ഗോള്‍ഡന്‍ ഗ്ലൗ. ലിവര്‍പൂളിന്റെ തന്നെ വിര്‍ജില്‍ വാന്‍ ഡിക് പ്രീമിയര്‍ ലീഗ് താരവുമായി മാറി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: English premier league manchester city crowned champions liverpool agonisingly miss out

Next Story
‘വീഴുമോ വാഴുമോ?’; കിരീടം മാത്രമല്ല, ധോണിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളുംms dhoni, എംഎസ് ധോണി, mi vs csk, ipl final, ipl live, ipl 2019 final, ഐപിഎൽ, ഐപിഎൽ 2019, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ipl 2019 final team, mi vs csk playing 11, ipl 2019, csk playing 11, ipl, ipl today match, mi vs csk dream 11 team prediction, mi vs csk dream 11 prediction, ipl live score, ipl live, ipl today match 2019, today ipl match, mi vs csk dream 11, csk playing 11, csk team 2019, csk team 2019 players list, mi vs csk prediction, ipl live score, playing 11 today match, ipl live score, today ipl match, csk team 2019, csk playing 11
The moderation of comments is automated and not cleared manually by malayalam.indianexpress.com