ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂർ ലെയ്സ്റ്റർ സിറ്റിയെ തകർത്തത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റിയാണ് സമനിലയിലേക്ക് നീങ്ങിയ മത്സരം ലിവർപൂളിന്റേതാക്കി മാറ്റിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തുടർച്ചയായ 17-ാം ജയം കൂടിയാണിത്.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റെക്കോർഡും ലിവർപൂൾ തിരുത്തിയെഴുതി. 2017 സീസണിൽ മാഞ്ചസ്റ്റർ സിറ്റി സെറ്റ് ചെയ്ത റെക്കോർഡാണ് ലിവർപൂൾ പഴങ്കഥയാക്കിയത്. ഒരു സീസണിൽ തുടർച്ചയായി എട്ട് മത്സരങ്ങൾ ജയിക്കുന്ന രണ്ടാമത്തെ ടീം മാത്രമാണ് ലിവർപൂൾ.

മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ലിവർപൂൾ തന്നെയായിരുന്നു. കളിയുടെ 40-ാം മിനിറ്റിൽ സാഡിയോ മാനെയുടെ ഗോളിലാണ് ലിവർപൂൾ ലീഡ് കണ്ടെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ലെയ്സ്റ്റർ സിറ്റി ജെയിംസ് മാഡിസണിന്റെ ഗോളിൽ സമനില ഒപ്പമെത്തി. മത്സരം നിശ്ചിത സമയത്ത് സമനിലയിൽ തന്നെ നിന്നു. അധികസമയത്തിന്റെ അവസാന മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജെയിംസ് മിൽനർ ലക്ഷ്യത്തിലെത്തിച്ചതോടെ ചെമ്പട ജയം സ്വന്തമാക്കുകയായിരുന്നു.

ഈ സീസണിൽ കളിച്ച എട്ട് മത്സരങ്ങളിൽ എട്ടിലും ജയിച്ച ലിവർപൂൾ തന്നെയാണ് പോയിന്റ് പട്ടികയിലും മുന്നിൽ. 24 പോയിന്റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 16 പോയിന്റുമാണ്. ഇന്നലെ ലിവർ പൂളിനോട് തോൽവി വഴങ്ങിയെങ്കിലും ലെയ്സ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുണ്ട്.

അതേസമയം ചാമ്പ്യൻസ് ലീഗിലെ വമ്പൻ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ടോട്ടനത്തിന് തോൽവി. ബ്രൈറ്റണാണ് ടോട്ടനത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രൈറ്റണിന്റെ ജയം. സ്വന്തം മൈതാനത്ത് രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ഹോട്ട്‌സ്പർ കഴിഞ്ഞ ദിവസം ടോട്ടനത്തെ പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook