ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിന്രെ പുത്തൻ സീസണിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ആഴ്സണൽ വിജയകുതിപ്പ് തുടങ്ങി. 7 ഗോളുകൾ പിറന്ന മത്സരത്തിൽ 4-3 എന്ന സ്കോറിനായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. ഫ്രഞ്ച് സ്ട്രൈക്കർ ഒളിവർ ജിറൂഡാണ് ആഴ്സണലിന്റെ വിജയഗോൾ നേടിയത്.

ആഴ്സണലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടാം മിനുറ്റിൽ തന്നെ ഗോൾ എത്തി. കോടികൾ മുടക്കി ആഴ്സണൽ സ്വന്തമാക്കിയ അലക്സാണ്ടർ ലാക്കസറ്റാണ് ലെസ്റ്ററിന്റെ വലതുളച്ചത്. മൂന്ന് മിനുറ്റിനുള്ളിൽ ലെസ്റ്റർ തിരിച്ചടിച്ചു. ഹെഡറിലൂടെ ഷിൻജി ഓക്കസാക്കിയാണ് ഗണ്ണേഴ്സിന്റെ വലകുലുക്കിയത്. 29 മിനുറ്റിൽ എമിറേറ്റ്സ് സ്റ്റേഡിയത്തെ ഞെട്ടിച്ച് കൊണ്ട് സൂപ്പർ സ്ട്രൈക്കർ ജാമി വാർഡിയുടെ ഗോളിലൂടെ ലെസ്റ്റർ ലീഡ് ഉയർത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ഡാനിന്റെ വെൽബാക്കിന്റെ ഗോളിലൂടെ ആഴ്സണൽ ലീഡ് ഒപ്പമെത്തി.

രണ്ടാം പകുതിയിൽ ജെയ്മി വാർഡി ഒരിക്കൽക്കൂടി ആഴ്സണലിന്രെ വലകുലിക്കിയതോടെ കാണികൾ ഞെട്ടി. എന്നാൽ മത്സരത്തിന്രെ അവസാന മിനുറ്റുകളിൽ ആഴ്സണൽ നടത്തിയ കൂട്ടപ്പൊരിച്ചിൽ വിജയം കണ്ടു. 83 മിനുറ്റിൽ ആരോൺ റാംസിയും 85 മിനുറ്റിൽ ഒളിവർ ജിറൂഡും ലെസ്റ്ററിന്റെ വലകുലുക്കി. അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങു​മ്പോ​ൾ ആ​ഴ്സ​ണ​ൽ വി​ജ​യി​ക​ൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ