2020-21 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ഈ വർഷം സെപ്റ്റംബർ 12 ന് ആരംഭിക്കും.  അടുത്തവർഷം മേയ് മൂന്ന് മുതലാവും സീസണിലെ അവസാന റൗണ്ട് മത്സരങ്ങൾ.

ആദ്യ ഷെഡ്യൂൾ പ്രകാരം ഈ വർഷം ഓഗസ്റ്റ് എട്ടിനായിരുന്നു ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് രോഗവ്യാപനം കാരണം 2019-20 സീസണിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ വൈകിയതോടെ പുതിയ സീസണും വൈകുകയായിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് 2019-20 സീസൺ മൂന്ന് മാസം നിർത്തിവച്ച ശേഷമാണ് ജൂണിൽ പുനരാരംഭിച്ചത്.

Read more: ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കപ്പ് വിജയത്തിന് പിന്നിലെ ക്ലോപ്പിന്റെ മിടുക്ക്‌

നിലവിലെ 2019-20 സീസണിലെ അവസാന മത്സരങ്ങൾ ഞായറാഴ്ച അവസാനിക്കും, അടുത്ത സീസൺ പോരാട്ടങ്ങൾക്ക് മുൻപുള്ള തയ്യാറെടുപ്പുകൾക്കായി ടീമുകൾക്ക് ഏഴ് ആഴ്ച സമയം നൽകും.

എന്നാൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനിരിക്കുന്ന ടീമുകൾക്ക് അടുത്ത ഇപിഎൽ സീസണു മുൻപ് കുറഞ്ഞ സമയം മാത്രമാവും തയ്യാറെടുപ്പുകൾക്കായി ലഭിക്കുക. ഓഗസ്റ്റ് 23നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ, ഓഗസ്റ്റ് 21നാണ് യൂറോപ്പ ലീഗ് ഫൈനൽ.

Read more: സിദാൻ മുതൽ ഗാർഡിയോള വരെ: പ്ലേയറായും പരിശീലകനായും ലാ ലിഗ നേടിയ 10 താരങ്ങൾ

ഇന്റർനാഷനൽ മത്സരങ്ങളുടെ ഇടവേള അവസാനിച്ചതിന് തൊട്ടുപിറകേയാവും ഇപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കുക. സെപ്റ്റംബർ 3 മുതൽ 8 വരെ നേഷൻസ് ലീഗ് മത്സരങ്ങൾ നടക്കുമെന്ന് യുവേഫ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മത്സരങ്ങളുടെ സമയക്രമം സംബന്ധിച്ച് ഫുട്ബോൾ അസോസിയേഷനുമായും (എഫ്എ) ഇംഗ്ലീഷ് ഫുട്ബോൾ ലീഗുമായും (ഇഎഫ്എൽ) കൂടിയാലോചന തുടരുമെന്ന് പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Read More: Premier League 2020/21 season to kick off on September 12

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook