പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ​ റൂണിയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് റൂണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. ബ്രിട്ടനിടെ ചെഷറിൽ റൂണിയുടെ വീടിന് അടുത്ത് നിന്നാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 2 വര്‍ഷമായി ചെഷിറിലാണ് റൂണിയുടെ താമസം.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് വെയ്ൻ റൂണി. 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണിയുടെ സമ്പാദ്യം . കഴിഞ്ഞ ആഴ്ച്ചയാണ് റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. ഇംഗ്ലീഷ് ക്ലബായ എവർട്ടണ് വേണ്ടിയാണ് റൂണി ഇപ്പോൾ കളിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ