ലണ്ടൻ: പോയവർഷം ചാരത്തിൽ നിന്ന് ഉയിർത്ത് നേട്ടങ്ങളുടെ കൊടുമുറി കയറിയ ലെസ്റ്റർ സിറ്റി എന്ന ഫുട്ബോൾ ക്ലബിനെ ആരും മറന്ന് കാണില്ല. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഉയർത്തി ഒരു കുഞ്ഞൻ ടീം വിസ്മയം തീർത്തത് കായിക ലോകത്തെ അഭ്ഭുതപ്പെടുത്തിയുരുന്നു. എന്നാൽ ഈ നേട്ടങ്ങളിലേക്കെല്ലാം ക്ലബിനെ കൈ പിടിച്ച് ഉയർത്തിയ ക്ലോഡിയോ റാനിയേരി എന്ന പരിശീലകനെ ക്ലബ് പുറത്താക്കിയിരിക്കുകയാണ്. ഈ​ സീസണിലെ ടീമിന്രെ മോശമായ പ്രകടനത്തിന് റാനിയേരിയെരിയാണ് കാരണം എന്നാണ് ക്ലബ് അധികൃതരുടെ കണ്ടെത്തൽ.

പ്രിമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റി പതിനേഴാം സ്ഥാനത്ത് ഇപ്പോൾ​ ഉള്ളത്. 25 മത്സരങ്ങളിൽ നിന്ന് 6 ജയം മാത്രമാണ് ലെസ്റ്ററിന്റെ സന്പാദ്യം. 14 മത്സരങ്ങളിൽ തോൽവിയുടെ കയ്പ് രുചിക്കുകയും 5 മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു.തുടർച്ചയായ തോൽവികൾക്ക് പരിശീലകന്റെ തന്ത്രങ്ങളെയാണ് ഉടമകൾ പഴിക്കുന്നത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ​​ എത്തിയിരുന്നെങ്കിലും സെവിയക്ക് എതിരെ ആദ്യപാദത്തിൽ തോൽവി വഴങ്ങിയതും ഉടമകളെ ചോടിപ്പിച്ചു.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിന്ന് പുറത്താകാൽ ഭീഷണി അതീജിവിക്കാനാണ്​ ഈ നീക്കം​ എന്നാണ് ക്ലബ് ഉടമകളുടെ വിശദീകരണം. ഇതിനിടെ ക്ലബിലെ മുതിർന്ന താരങ്ങളുമായി ക്ലോഡിയോ റാനിയേരി ഉരസലിലായിരുന്നു എന്ന റിപ്പോർട്ടുണ്ട്. ക്ലോഡിയേരിക്ക് പകരം ഇന്റർമിലാന്റെ പരിശീലകനായ റോബർട്ടോ മാൻചീനിയെ പരിഗണിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.


എന്നാൽ ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയ ക്ലബ് നിലപാടിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2016 ൽ മികച്ച പരിശീലകനുള്ള ഫിഫ പുരസ്കാരം സ്വന്തമാക്കിയ പരിശീലകനെ പുറത്താക്കിയത് നന്ദികേടായിപ്പോയി എന്നാണ് ഫുട്ബോൾ ആരാധകരുടെ പ്രതികരണം.ക്ലബിന്റെ നിലപാട് ശരിയായില്ല എന്ന് ലിയണൽ മെസി ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധം രേഖപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ