കൊൽക്കത്ത: ആവേശം നിറഞ്ഞ അവസാന മൽസരത്തിൽ ഇംഗ്ലണ്ടിന് ആശ്വാസ ജയം. മൂന്നാം ഏകദിന ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യയെ അഞ്ചു റൺസിന് തോൽപിച്ച ഇംഗ്ലണ്ടിന്റെ ടൂർണമെന്റിലെ ആദ്യത്തെ വിജയമായിരുന്നു ഈഡൻ ഗാർഡനിൽ. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 321-8, ഇന്ത്യ 50 ഓവറിൽ 316-9. നേരത്തെ തന്നെ രണ്ടു കളികളും ജയിച്ച് ഇന്ത്യ ടൂർണമെന്റ് സ്വന്തമാക്കിയിരുന്നു.

കളിയുടെ അവസാനം വരെ ഇരു ടീമുകളെയും കാണികളെയും ആവേശത്തിലാഴ്‌ത്തിയായിരുന്നു പ്രകടനം. കളിയിലുടനീളം മികച്ച പ്രകടനം കാഴ്‌ചവച്ച ബെൻ സ്‌റ്റോക്‌സായിരുന്നു ഈഡനിൽ താരം. പരമ്പരയിൽ ഉടനീളം മിന്നുന്ന പ്രകടനം കാഴ്‌ചവച്ച കേദാർ ജാദവ് (232 റൺസ്) പരമ്പരയിലെ മികച്ച താരമായി. ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് സംഘം അഞ്ചു ടെസ്‌റ്റുകളുടെ പരമ്പരയിൽ നാല് കളികളും തോറ്റ് അടിയറ പറഞ്ഞിരുന്നു. ആദ്യ രണ്ടു കളികൾ തോറ്റ ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയിലെ അവസാന മൽസരത്തിലെ ജയം നാണക്കേടിൽ നിന്നും രക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ