ക്രിക്കറ്റ് ലോകത്തെ തന്നെ ബാറ്റിങ് മികവിലൂടെ അതിശയിപ്പിക്കുകയാണ് ഇംഗ്ലണ്ടിന്റെ യുവതാരം വിൽ ജാക്സ്. ദുബായിൽ നടന്ന പ്രീ സീസൺ ടി10 ൽ 25 ബോളിൽനിന്നും സെഞ്ചുറി നേടിയാണ് 20 കാരനായ ജാക്സ് ഏവരെയും അതിശയിപ്പിച്ചത്. ഒരു ഓവറിലെ ആറു ബോളും സിക്സർ ഉയർത്തിയാണ് ജാക്സ് സെഞ്ചുറിയിലേക്ക് കുതിച്ചത്.

30 ബോളിൽനിന്നും 105 റൺസ് നേടിയാണ് ജാക്സ് തന്റെ ബാറ്റിങ് അവസാനിപ്പിച്ചത്. ഇതിൽ 8 ഫോറും 11 സിക്സും ഉൾപ്പെടും. അതേസമയം, 25 ബോളിൽനിന്നും ജാക്സ് നേടിയ സെഞ്ചുറി റെക്കോഡ് ബുക്കിൽ എഴുതപ്പെടില്ല. കാരണം മത്സരങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ഇല്ലാത്തതിനാലാണ്. മത്സരങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നുവെങ്കിൽ 2013ൽ നടന് ഐപിഎല്ലിൽ 30 ബോളിൽനിന്നും ക്രിസ് ഗെയ്‌ൽ നേടിയ അതിവേഗ സെഞ്ചുറി മറികടന്നേനെ.

”നേരിട്ട ആദ്യ ബോളിൽ തന്നെ ഷോട്ടുകൾക്കായി ശ്രമിച്ചു. ആദ്യത്തെ ഏതാനും ഓവറുകളിൽ തന്നെ എന്റെ ശ്രമം വിജയിച്ചു. പിന്ന ഓരോ ബോളും സിക്സ് ഉയർത്തി. നാലു സിക്സ് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി അടുത്ത രണ്ടു ബോളും സിക്സ് ഉയർത്താൻ കഴിയുമെന്ന്. ഇതിനു മുൻപ് ഒരിക്കലും ഞാൻ ഇങ്ങനെ കളിച്ചിട്ടില്ല. ഈ മത്സരം ശരിക്കും ആസ്വദിച്ചു,” മത്സരശേഷം ജാക്സ് പറഞ്ഞു.

ജാക്സ് 8 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ ടീമിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിന്റെ താരമായിരുന്നു ജാക്സ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ