Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യൻ നിരയിൽ രണ്ട് അഴിച്ചുപണികൾ

പുതുതായി ടീമിലെത്തിയ സ്പിന്നര്‍- ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി ഇന്ത്യയുടെ വെള്ളക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. നിർണായകമായ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരിക്കുന്നത്. പരമ്പരയില്‍ തീര്‍ത്തും നിറംമങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കുപകരം, പുതുതായി ടീമിലെത്തിയ സ്പിന്നര്‍- ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി ഇന്ത്യയുടെ വെള്ളക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു. നാലാം ടെസ്റ്റിന് ശേഷം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അശ്വിനുപകരം രവീന്ദ്ര ജഡേജയും ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ വിജയടീമിനെ ഇംഗ്ലണ്ട് നിലനിർത്തി.

ഇതിഹാസതാരം അലിസ്റ്റർ കുക്കിന് വിജയത്തോടെ യാത്രയയപ്പ് നൽകാനാണ് ഇംഗ്ലണ്ട് ഓവലിൽ എത്തിയിരിക്കുന്നത്. അഞ്ചാം മത്സരവും വിജയിച്ച് പരമ്പരയിൽ പൂർണ്ണ ആധിപത്യം നേടാനും ഇംഗ്ലണ്ട് ശ്രമിക്കും. മൂന്ന് മത്സരങ്ങൾ വിജയിച്ച ഇംഗ്ലണ്ട് 3-1ന് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

തുടർ പരാജയങ്ങൾ ഒഴിവാക്കി വിജയത്തോടെ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വിജയത്തിനരികിൽനിന്ന് കൈവിട്ട മത്സരങ്ങൾ ഇന്ത്യൻ ആത്മവിശ്വാസം തകർക്കുന്നുണ്ടെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് പിന്തുണ നൽകാൻ ബാറ്റിങ് നിരയ്ക്കാൽ ഇന്ത്യയ്ക്ക് വിജയമുറപ്പിക്കാം.

ബാറ്റിങ്ങില്‍ കോലിയും പൂജാരയും ഒഴികെ മറ്റാർക്കും പരമ്പരയിൽ തിളങ്ങാനായിട്ടില്ല. നിരവധി മാറ്റങ്ങളാണ് അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍ മുരളി വിജയ്ക്ക് പകരമെത്തിയ ലോകേഷ് രാഹുലിനും തിളങ്ങാനാകാത്ത സാഹചര്യത്തിൽ അഞ്ചാം ടെസ്റ്റില്‍ ഓപ്പണറായി യുവതാരം പൃഥ്വി ഷായെ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രാഹുൽ സ്ഥാനം നിലനിർത്തി. ഈ വര്‍ഷം അണ്ടര്‍ 19 കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: England won the tose and choose to bat

Next Story
‘ആരവങ്ങളൊടുങ്ങുമ്പോള്‍’; ജീവിക്കാന്‍ ചായയടിച്ച് ഏഷ്യന്‍ ഗെയിംസ് ഹീറോ
The moderation of comments is automated and not cleared manually by malayalam.indianexpress.com