T20 World Cup England vs West Indies: വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇംഗ്ലണ്ട്; ആറ് വിക്കറ്റ് ജയം

22 പന്തിൽ 24 റൺസെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ

ദുബായ്: ടി20 ലോകകപ്പിൽ ഇന്നത്തെ രണ്ടാം സൂപ്പർ 12 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

22 പന്തിൽ 24 റൺസെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ഓപ്പണർ ജേസൺ റോയ് 10 പന്തിൽ 11 റൺസും ബെയർസ്‌റ്റോ ആറ് പന്തിൽ ഒമ്പത് റൺസും മൊയീൻ അലി മൂന്ന് റൺസും ലിവിങ്സ്റ്റൺ ഒരു റൺസുമായി പുറത്തായപ്പോൾ ഏഴ് റൺസുമായി ക്യാപ്റ്റൻ ഓയീൻ മോർഗൻ പുറത്താകാതെ നിന്നു.

വെസ്റ്റ് ഇൻഡീസിനായി അകൽ ഹൊസൈൻ രണ്ടു വിക്കറ്റും രവി രാംപോൾ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 14.2 ഓവറില്‍ 55 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. രാജ്യാന്തര ടി 20 മത്സരങ്ങളിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം സ്‌കോറും ടി20 ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറിനുമാണ് വിൻഡീസ് നിര തകർന്നത്.

വെസ്റ്റ് ഇൻഡീസ് നിരയിൽ ക്രിസ് ഗെയ്ൽ മാത്രമാണ് രണ്ടക്കം കടന്നത്. 13 പന്തിൽ 13 റൺസായിരുന്നു സമ്പാദ്യം. മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. പവർപ്ലേ ഓവറിൽ തന്നെ വെസ്റ്റ് ഇൻഡീസിന്റെ തകർച്ച ആരംഭിച്ചിരുന്നു. ആറ് ഓവറുകൾ അവസാനിച്ചപ്പോൾ 31-4 എന്ന നിലയിൽ ആയിരുന്നു വിൻഡീസ്.

പിന്നീട് എത്തിയ ഓരോരുത്തരും തുടർച്ചയായ ഓവറുകളിൽ ഡഗ്ഔട്ടിലേക്ക് തിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ലെന്‍ഡല്‍ സിമണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്മയര്‍ (9), ഡ്വെയ്ന്‍ ബ്രാവോ (5), നിക്കോളാസ് പുരന്‍ (1), കിറോണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രേ റസ്സല്‍ (0) തുടങ്ങിയവർ എല്ലാം വന്നപോലെ കൂടാരം കയറി.

ഇംഗ്ലണ്ടിനു വേണ്ടി ആദിൽ റഷീദ് 2.2 ഓവറിൽ രണ്ടു റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ടൈമൽ മിൽസും മൊയീൻ അലിയും രണ്ടു വിക്കറ്റുകൾ വീതവും ക്രിസ് ജോർദനും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതവും നേടി.

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോസ്ബട്ലർ, ജെയ്സൺ റോയ്, ഡേവിഡ് മലൻ, ഓയിൻ മോർഗൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, മൊയീൻ അലി, ക്രിസ് വോക്സ്, ക്രിസ് ജോർദൻ, ആദിൽ റഷീദ്, ടൈമൽ മിൽസ്

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): എവിൻ ലൂയിസ്, ലെൻഡൽ സിമ്ൺസ്, ക്രിസ് ഗെയ്ൽ, ഷിമ്രോൺ ഹെത്ത്മേയർ, നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസ്സൽ, ഡ്വെയ്ൻ ബ്രാവോ, അകൽ ഹൊസൈൻ, ഓബെഡ് മക്കോയ്, രവി രാംപോൾ

Also Read: T20 World Cup-Australia vs South Africa: ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തകർത്തു; ആദ്യ സൂപ്പർ 12 മത്സരത്തിൽ ഓസീസിന് ജയം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: England vs west indies eng wi t20 world cup score updates highlights

Next Story
T20 World Cup-Australia vs South Africa: ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തകർത്തു; ആദ്യ സൂപ്പർ 12 മത്സരത്തിൽ ഓസീസിന് ജയംaustralia vs south africa, icc mens t20 world cup, live cricket, aus vs sa, aus vs sa t20, aus vs sa live score, cricket score, live cricket online, live cricket streaming, australia vs south africa, aus vs sa live streaming, australia vs south africa live cricket score, australia vs south africa live score cricket, aus vs sa t20 world cup live score, mens t20 world cup live streaming, live cricket score, live cricket streaming, t20 world cup live cricket score, men t20 cricket world cup 2021, t20 world cup live score, t20 world cup 2021 live score, world cup live score, ടി20 ലോകകപ്പ്, ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com