England vs New Zealand, Semi-Final Score: ടി 20 ലോകകപ്പിൽ ന്യൂസീലൻഡ് ഫൈനലിൽ. ടൂർണമെന്റിൽ ഫൈനലിസ്റ്റുകളാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ടിനെ സെമി ഫൈനലിൽ തോൽപിച്ചാണ് ന്യൂസീലൻഡ് കിരീട പോരാട്ടത്തിലേക്ക് കടന്നത്.
ആദ്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടിയാണ് കിവീസിന്റെ ഫൈനൽ പ്രവേശനം. ഇംഗ്ലണ്ട് ഉയർത്തിയ 167ന്റെ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.
പുറത്താകാതെ 47 പന്തിൽ 72 റൺസ് നേടിയ ഓപ്പണർ ഡറിൽ മിച്ചലിന്റെ പ്രകടനം കിവീസിന്റെ ജയത്തിൽ നിർണായകമായി. നാല് ഫോറും നാല് സിക്സും അടങ്ങുന്നതാണ് മിച്ചലിന്റെ ഇന്നിങ്സ്.
മിച്ചലിന് പുറമെ ഡെവോൺ കോൺവേ 38 പന്തിൽ 46 റൺസും ജെയിംസ് നീഷാം അവസാന ഓവറുകളിൽ 11 പന്തിൽ 27 റൺസും നേടിയതൊഴിച്ചാൽ കിവീസ് നിരയിൽ മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാനായില്ല.
മാർട്ടിൻ ഗുപ്റ്റിൽ-നാല്, കെയിൻ വില്യംസൺ-അഞ്ച്, ഗ്ലെൻ ഫിലിപ്സ്-രണ്ട്, മിച്ചൽ സാന്റ്നർ-ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
ഇംഗ്സണ്ടിന് വേണ്ടി ലയാം ലിവിങ്സ്റ്റണും ക്രിസ് വോക്സും രണ്ട് വിക്കറ്റ് നേടി. ആദിൽ റാഷിദ് ഒരു വിക്കറ്റെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി.
ടി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 167 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി.
ഇംഗ്ലണ്ടിന് വേണ്ടി നാലാമതിറങ്ങിയ മോയീൻ അലി പുറത്താകാതെ അർദ്ധസെഞ്ചുറി നേടി. 37 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 51 റൺസാണ് മോയീൻ അലി നേടിയത്. ഡേവിഡ് മലൺ 30 പന്തിൽ നാല് ഫോറും ഒരു സിക്സും അടക്കം 41 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങിയ ജോസ് ബട്ട്ലർ 24 പന്തിൽ നാല് ഫോറടക്കം 29 റൺസും ജോണി ബെയർസ്റ്റോ 17 പന്തിൽ രണ്ട് ഫോറടക്കം 13 റൺസ് നേടി. ലിയാം ലിവിങ്സ്റ്റൺ 10 പന്തിൽ നിന്ന് 17 റൺസും കാപ്റ്റൻ ഇയോൻ മോർഗൻ പുറത്താകാതെ രണ്ട് പന്തിൽ നാല് റൺസും നേടി.
കിവീസിന് വേണ്ടി ടിം സൂത്തി, ഇഷ് സോധി, ജെയിംസ് നീഷാം, ആദം മിൽനെ എന്നിവർ ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അബൂദബി ശെയ്ഖ് സഈദ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇംഗ്ലണ്ട് സ്ക്വാഡ്: ഇയോൻ മോർഗൻ (കാപ്റ്റൻ), മോയിൻ അലി, ജോണി ബെയർസ്റ്റോ, സാം ബില്ലിംഗ്സ്, ജോസ് ബട്ട്ലർ, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റാഷിദ്, ജെയിംസ് വിൻസ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാർക്ക് വുഡ്, ടോം കുറാൻ, റീസ് ടോപ്ലി .
ന്യൂസിലൻഡ് സ്ക്വാഡ്: കെയ്ൻ വില്യംസൺ (കാപ്റ്റൻ), ടോഡ് ആസിൽ, ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, മാർട്ടിൻ ഗപ്റ്റിൽ, കെയ്ൽ ജാമിസൺ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടിം സെയ്ഫർട്ട്, ഇഷ് സോധി, ആദം സൗത്തി, ടിം സൗത്തി മിൽനെ