കാ​ർ​ഡി​ഫ്: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് 87 റ​ൺ​സ് ജ​യം. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 311റൺസിന്റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡ് 44.3 ഓ​വ​റി​ൽ 223 റണ്‍സിന് പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. രണ്ട് വിജയങ്ങളോടെ ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ കടക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. എട്ട് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേക്ക് ബാളാണ് കളിയിലെ താരം.

മൂ​ന്ന് അ​ർ​ധ ശ​ത​ക​ങ്ങ​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ആന്‍ഡ്രൂ ഹെയ്‍ല്‍സും രണ്ടാമൻ ജോ റൂട്ടും മികച്ച ബാറ്റിംഗാണ് കാഴ്ച്ച വെച്ചു. ഹെയില്‍സ് 56 റൺസും റൂട്ട് 64 റണ്‍സും നേടി. ആറാമനായെത്തിയ ജോസ് ബട്ട്ലറും (61*) കൂടി ആഞ്ഞടിച്ചതോടെ ടീം സ്കോര്‍ 310 ലെത്തി.

311 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് കെയിന്‍ വില്യംസണ്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര കൈവിട്ടത് തിരിച്ചടിയായി. വില്യംസണ്‍ 87 റണ്‍സ് നേടി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ കിവികൾക്ക് വിക്കറ്റുകള്‍ നഷ്ടമായി. 44.3 ഓവറില്‍ ന്യൂസിലൻഡ് പൂർണമായും കീഴടങ്ങി. നാല് വിക്കറ്റ് നേടിയ ലിയാം പ്ലംഗറ്റും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേക്ക് ബാളുമാണ് കിവീസിനെ തകര്‍ത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook