/indian-express-malayalam/media/media_files/2025/11/22/travis-head-2025-11-22-17-46-44.jpg)
Source: ICC, Instagram
ഈഡൻ ഗാർഡൻസിൽ മൂന്ന് ദിവസം കൊണ്ട് കളി കഴിഞ്ഞപ്പോൾ ഇത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ല എന്ന നിലയിലാണ് വിമർശനം ഉയർന്നത്. അഞ്ച് ദിവസം കൊണ്ടാണ് ടെസ്റ്റ് ജയിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവരാണ് ഭൂരിഭാഗം. എന്നാലിപ്പോൾ രണ്ട് ദിവസം കൊണ്ട് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയോടെയാണ് രണ്ടാം ദിനം കളി അവസാനിച്ചത്. പിന്നാലെ ആരാധകരോട് തമാശയായി ക്ഷമ ചോദിക്കുകയാണ് ഓസീസ് ഓപ്പണർ.
ആഷസിലെ തന്റെ ക്ലാസിക് സെഞ്ചുറിക്ക് പിന്നാലെ സംസാരിക്കുമ്പോഴാണ് മൂന്നാം ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കളിക്കാരെയോർത്ത് തനിക്ക് സങ്കടമുണ്ടെന്ന് ട്രാവിസ് ഹെഡ് പറഞ്ഞത്. നാലാം ഇന്നിങ്സിൽ 205 റൺസ് ആണ് ഓസ്ട്രേലിയക്ക് മുൻപിലേക്ക് എത്തിയ വിജയ ലക്ഷ്യം. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് ഇത് മറികടന്ന് ബാസ്ബോൾ ശൈലിയെ ചുരുട്ടിക്കെട്ടി.
83 പന്തിൽ നിന്ന് 123 റൺസ് എടുത്താണ് ട്രാവിസ് ഹെഡ് പുറത്തായത്. 16 ഫോറും നാല് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. രണ്ട് ദിവസത്തിനുള്ളിൽ 205 റൺസ് ചെയ്സ് ചെയ്ത് ജയിച്ച് ബാസ്ബോളിനെ വിറപ്പിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചത് ഹെഡ്ഡിന്റെ ഈ ബാറ്റിങ് ബലത്തിൽ ആണ്. രണ്ട് ദിവസം കൊണ്ട് 32 വിക്കറ്റ് ആണ് പെർത്തിൽ വീണത്.
Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്
ചെയ്സ് ചെയ്ത് ഇറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി ലാബുഷെയ്ൻ അർധ ശതകവും കണ്ടെത്തി. 49 പന്തിൽ നിന്ന് ആറ് ഫോറും ഒരു സിക്സും സഹിതമാണ് ലാബുഷെയ്ൻ 51 റൺസോടെ പുറത്താവാതെ നിന്നത്. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് പിഴുത മിച്ചൽ സ്റ്റാർക്ക് ആണ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ താരം.
Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us