scorecardresearch

ലോകചാമ്പ്യന്മാരെ ടെസ്റ്റിൽ 85 റൺസിന് പുറത്താക്കി അയർലണ്ട്; ഇംഗ്ലണ്ടിന് നാണക്കേടിന്റെ റെക്കോർഡ്

ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ പുറത്താക്കി ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ടെസ്റ്റ് ക്രിക്കറ്റിൽ പിച്ചവച്ച് തുടങ്ങിയ അയർലണ്ട്

ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ പുറത്താക്കി ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ടെസ്റ്റ് ക്രിക്കറ്റിൽ പിച്ചവച്ച് തുടങ്ങിയ അയർലണ്ട്

author-image
Sports Desk
New Update
England v Ireland, ഇംഗ്ലണ്ട്, അയർലണ്ട്, ie malayalam, ഐഇ മലയാളം

ആഷസ് ടെസ്റ്റ് പരമ്പരക്ക് ഒരു ആഴ്ച മാത്രം ബാക്കി നിൽക്കെ ടെസ്റ്റിലെ കുഞ്ഞന്മാരോട് 85 റൺസിന് പുറത്തായി ഇംഗ്ലണ്ട്. ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ പുറത്താക്കി ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ടെസ്റ്റ് ക്രിക്കറ്റിൽ പിച്ചവച്ച് തുടങ്ങിയ അയർലണ്ട്.

Advertisment

അയർലണ്ടിനെതിരെ ഒരുഘട്ടത്തിൽ പോലും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇംഗ്ലണ്ടിനായില്ല. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടിം മുർത്താഹാണ് ഇംഗ്ലണ്ട് തകർച്ചയ്ക്ക് തുടക്കമിട്ടത്. ടെസ്റ്റ് അംഗീകരം ലഭിച്ചതിന് ശേഷം അയർലണ്ട് കളിക്കുന്ന മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്.

ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ജോ ഡെൻലിയും, സാം കറണും അരങ്ങേറ്റക്കാരൻ ഒലി സ്റ്റോണും മാത്രമാണ് രണ്ടക്കം തികച്ചത്. ഏഴ് റൺസിന് ആറ് വിക്കറ്റെന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് നില മെച്ചപ്പെടുത്തുകയായിരുന്നു. ടീം സ്കോർ എട്ടിൽ നിൽക്കെ ജേസൺ റോയിയാണ് ആദ്യം പുറത്തായത്.

Advertisment

പിന്നാലെ ജോ ഡെൻലി പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. മൂന്ന് ഇംഗ്ലീഷ് താരങ്ങൾ അക്കൗണ്ട് പോലും തുറക്കാതെ പുറത്തേക്ക്. വാലറ്റത്ത് സാം കറണും ഒലി സ്റ്റോണും നടത്തിയ ചെറുത്തുനിൽപ്പിൽ സ്കോർ 50 കടന്നു.

ടിം മുർതാഹ് ആഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് അഡെയ്ർ മൂന്ന് വിക്കറ്റും ബോയ്ഡ് റാങ്കിൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.

England Cricket Team Ireland Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: