ചരിത്രത്തിലെ കൂറ്റന്‍ ഏകദിന സ്കോറുമായി ഇംഗ്ലണ്ട്; 242 റണ്‍സിന് പരാജയപ്പെട്ട് തലകുനിച്ച് ഓസീസ്

തങ്ങളുടെ തന്നെ 444ന് 3 എന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്

ട്രെന്‍ഡ് ബ്രിഡ്ജില്‍ ചരിത്രം കുറിച്ച ഇംഗ്ലണ്ടിന് ഓസ്ട്രേലിയ്ക്കെതിരെ റെക്കോര്‍ഡ് വിജയം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍സ് നേടിയ ഇംഗ്ലണ്ട് കങ്കാരുക്കളെ 242 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 50 ഓവറില്‍ 4 വിക്കറ്റിന് 481 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. തങ്ങളുടെ തന്നെ 444ന് 3 എന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്. ഇതേ സ്റ്റേഡിയത്തില്‍ വച്ച് 2016ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഇംഗ്ലണ്ട് റെക്കോര്‍ഡ് റണ്‍സ് നേടിയിരുന്നത്.

അലക്‌സ് ഹൈല്‍സിന്റെ 147, ജോണി ബൈര്‍സ്റ്റേവിന്റെ 139 റണ്‍സ് പ്രകടനം എന്നിവയാണ് ഇംഗ്ലണ്ടിന് നേട്ടമായത്. കൂടാതെ 4 വിക്കറ്റ് നേടിയ ആദില്‍ റാഷിദിന്റെ പ്രകടനവും ഓസീസിനെ 239ന് ഓള്‍ ഔട്ട് ചെയ്യാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു. ആ​ദ്യ വി​ക്ക​റ്റി​ൽ ഇം​ഗ്ലീ​ഷു​കാ​ർ 159 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ ജേ​സ​ൺ റോ​യി​യും (82) ബെ​യ​ർ​സ്റ്റോ​യും മെ​ല്ലെ​ത്തു​ട​ങ്ങി ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 19.3 ഓ​വ​റി​ൽ റ​ൺ ഔ​ട്ടി​ന്‍റെ രൂ​പ​ത്തി​ൽ വി​ല്ല​നെ​ത്തി. ജേ​സ​ൺ റോ​യി പു​റ​ത്ത്. കാ​തു​കു​ത്തി​യ​വ​ൻ ​പോ​യാ​ൽ ക​ടു​ക്ക​നി​ട്ട​യാ​ളെ​ത്തു​മെ​ന്ന ചൊ​ല്ലു​പോ​ലാ​യി​രു​ന്നു ഹേ​ൽ​സി​ന്‍റെ വ​ര​വ്. 92 പ​ന്തു​ക​ൾ നേ​രി​ട്ട ഹേ​ൽ​സ് അ​ഞ്ച് സിക്‌സും 16 ഫോ​റു​ക​ളും പ​റ​ത്തി.

ബെ​യ​ർ​സ്റ്റോ​യും അ​ത്ര​യും ത​ന്നെ പ​ന്തി​ൽ അ​ത്ര​യും ത​ന്നെ സി​ക്‌സറു​ക​ളും 15 ഫോ​റു​ക​ളും നേ​ടി. ബെ​യ​ർ​സ്റ്റോ പു​റ​ത്താ​യ ശേ​ഷം എ​ത്തി​യ ബ​ട്‌​ല​ർ​ക്ക് ശോ​ഭി​ക്കാ​നാ​യി​ല്ല. 12 ബോ​ളി​ൽ 11 റ​ൺ​സ് മാ​ത്രം നേ​ടി​യ ബ​ട്‌​ല​ർ റി​ച്ചാ​ർ​ഡ​സ​ണി​നു വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഓ​യി​ൻ മോ​ർ​ഗ​നാ​ണ് (67) സ്കോ​റിങ് വേ​ഗം കൂ​ട്ടി​യ​ത്. 30 പ​ന്തി​ൽ ആ​റു സി​ക്‌സും നാ​ലു ഫോ​റു​മാ​യി​രു​ന്നു മോ​ർ​ഗ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്.

അ​ടി​യു​ടെ ചെ​റി​യ പെ​രു​ന്നാ​ൾ ന​ട​ത്തി​യ ഇം​ഗ്ല​ണ്ടി​നു അ​വ​സാ​നം ലേ​ശ​മൊ​ന്നു പി​ഴ​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സ്കോ​ർ 500 ക​ട​ന്നു​പോ​കു​മാ​യി​രു​ന്നു. അ​വ​സാ​ന 30 പ​ന്തി​ൽ ഇം​ഗ്ലീ​ഷ് ബാ​റ്റ്സ്‌മാ​ൻ​മാ​ർ​ക്ക് ബൗ​ണ്ട​റി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ൻ​ഡ്രൂ ടൈ ​ഒ​ൻ​പ​ത് ഓ​വ​റി​ൽ 100 റ​ൺ​സാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: England v australia hosts make record 481 6 in 242 run victory

Next Story
പ്രതിമ പൊല്ലാപ്പായി; റൊണാള്‍ഡോയുടെ കുടുംബത്തിന്റെ അപേക്ഷയില്‍ താരത്തിന്റെ പ്രതിമ നീക്കം ചെയ്‌തു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express