11 ഓവറുകള്‍ നീണ്ട സ്‌പെല്ലുകള്‍ എറിയും
എല്ലാ ക്യാച്ചുകളും പിടിക്കാന്‍ ചാടും
പന്ത് എവിടെയെല്ലാം പോകാന്‍ സാധ്യതയുണ്ടോ അവിടെയെല്ലാം ഫീല്‍ഡ് ചെയ്യും
മത്സരത്തിന്റെ അവസാന നിമിഷത്തില്‍ വരെ വിക്കറ്റുകള്‍ വീഴ്ത്തും
350-ല്‍ അധികം പന്തുകള്‍ നേരിട്ടശേഷം വീണ്ടും ഓപ്പണിങ്ങിന് ഇറങ്ങി വേഗത്തില്‍ റണ്‍സെടുക്കും

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ വിശ്വസ്തനായ ബെന്‍ സ്റ്റോക്‌‌സിന്റെ വിശേഷണങ്ങളാണ് ഇവ. കഴിഞ്ഞ ദിവസം വൈകുന്നേരും, ഈ ഓള്‍റൗണ്ടര്‍ മാഞ്ചസ്റ്ററില്‍ മത്സരം ഇംഗ്ലണ്ടിന് അനുകൂലമായി തിരിച്ചു.

42-ാം ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 133 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. ഷംമാര്‍ ബ്രൂക്ക്‌സ് (52), ജെര്‍മെയ്ന്‍ ബ്ലാക്ക് വുഡ് (51) എന്നിവരായിരുന്നു ക്രീസില്‍. സന്ദര്‍ശകര്‍ നങ്കൂരമിട്ടു തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ നായകന്‍ ജോ റൂട്ട് പന്ത് സ്റ്റോക്ക്‌സിന് കൈമാറി. അത് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ഏഴാം ഓവറായിരുന്നു.

Read Also: ഇന്ത്യൻ താരങ്ങൾ അഡ്‌ലെയ്‌ഡിൽ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം: ക്രിക്കറ്റ് ഓസ്ട്രേലിയ

സ്‌റ്റോക്ക്‌സിന്റെ ഓവറിലെ ആദ്യ പന്തിനെ ബ്ലാക്ക് വുഡ് ബൗളറേയും കടന്ന് ആളൊഴിഞ്ഞ മിഡ് ഓഫിലേക്ക് പറഞ്ഞയച്ചു. പന്ത് അതിര്‍ത്തിയില്‍ എത്താറായി. സ്റ്റോക്ക്‌സ് എന്താണ് ചെയ്തത്. അദ്ദേഹം ബൗണ്ടറി ലൈനിലേക്ക് ഓടി പന്തെടുത്ത് തിരികെ എറിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ വീരോചിതമായ ശ്രമം പാഴായി. കാരണം, സ്റ്റോക്ക്‌സിന്റെ ശ്രമത്തിനിടയില്‍ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ക്കിടയില്‍ നാല് തവണ ഓടിക്കഴിഞ്ഞിരുന്നു. പക്ഷേ, സ്വന്തം ടീമിനായി എത്രമാത്രം അദ്ധ്വാനിക്കാന്‍ തയ്യാറാകുന്നുവെന്നത് കാണിക്കുന്നതാണ് ഈ സംഭവം.

സ്വന്തം ടീമിനുവേണ്ടി തന്റെ കഴിവ് മുഴുവന്‍ നല്‍കുന്ന പ്രകടനമാണ് ബെന്‍ സ്‌റ്റോക്ക്‌സ് കാഴ്ച്ചവയ്ക്കുന്നത്‌

അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് വഴങ്ങിയശേഷം നാലാമത്തെ പന്തില്‍ അദ്ദേഹം ബ്ലാക്ക് വുഡിനെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറുടെ കൈകളില്‍ എത്തിച്ചു. അസാധാരണമായ പ്രകടനമെന്ന് വിശേഷിപ്പിക്കാം.

ബൗളിങ് ക്രീസിലേക്ക് പാഞ്ഞെത്തി മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ പന്തുകള്‍ എറിയുന്നത് കഠിനമായ മനുഷ അധ്വാനം വേണ്ട ഒന്നാണ്. പക്ഷേ, സ്റ്റോക്ക്‌സ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഈ 29 വയസ്സുകാരന്‍ 69 ബൗണ്‍സറുകള്‍ എറിഞ്ഞു. 2006 മുതല്‍ ഇതുവരെ രണ്ട് ഇംഗ്ലീഷ് ബൗളര്‍മാര്‍ മാത്രമാണ് സ്വന്തം നാട്ടില്‍ ഇതില്‍ കൂടുതല്‍ ബൗണ്‍സറുകള്‍ എറിഞ്ഞിട്ടുള്ളത്. ലിയാം പ്ലങ്കെറ്റ് ഇന്ത്യയ്‌ക്കെതിരെ 129 എണ്ണവും ശ്രീലങ്കയ്‌ക്കെതിരെ 109 എണ്ണവും ജെഫ്ര ആര്‍ച്ചര്‍ ഓസ്‌ട്രേലിയക്കെതിരെ 72 എണ്ണവും എറിഞ്ഞിട്ടുണ്ട്.

Read Also: മാഞ്ചസ്റ്ററിൽ മിന്നി; ജേസൺ ഹോൾഡറെ മറികടന്ന് സ്റ്റോക്സ്, ടെസ്റ്റ് റാങ്കിങ്ങിൽ കുതിപ്പ്

മുന്‍ വിന്‍ഡീസ് പേസ് ബൗളറായ ഇയാന്‍ ബിഷപ്പ് ട്വിറ്ററില്‍ സ്റ്റോക്ക്‌സിനെ പുകഴ്ത്തി എഴുതി. “ആദ്യ ഇന്നിങ്‌സില്‍ 487 മിനിട്ടുകളില്‍ 356 പന്തുകള്‍ സ്റ്റോക്ക്‌സ് നേരിട്ടു. ആക്രമണോത്സുകമായി 11 ഓവര്‍ നീണ്ട സ്‌പെല്‍ എറിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ 57 പന്തില്‍ 78 റണ്‍സ് അടിച്ചു കൂട്ടി. എന്നിട്ട്, പന്തു കൊണ്ട് കളിയുടെ ഗതി മാറ്റി 14.4 ഓവറുകള്‍ എറിഞ്ഞു. ക്ഷീണിച്ചുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഇതേക്കുറിച്ച് ആലോചിക്കു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook