തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ആവേശകരമായ ജയം. അഞ്ച് വിക്കറ്റിനാണ് സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ലയണ്‍സ് ഉയര്‍ത്തിയ 104 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ അനായാസം മറികടക്കുകയായിരുന്നു.

ടോസ് നേടിയ ബോർഡ് പ്രസിഡന്റ്സ് ഇലവൻ ഇംഗ്ലണ്ട് ലയൺസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ലയൺസിന് തുടക്കം തന്നെ പിഴച്ചു. നാല് റൺസിൽ ബെൺ ഡക്കറ്റും 14 റൺസിൽ സാം ഹെയ്നും പുറത്തായി. 52 റൺസെടുത്ത നായകൻ സാം ബില്ലിങ്സ് മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. വിൽ ജാക്സിനും സാം ബില്ലിങ്സിനും മാത്രമാണ് രണ്ടക്കം കടക്കാനായത്.

മൂന്ന് ഇംഗ്ലീഷ് താരങ്ങൾ അക്കൗണ്ട് ഓപ്പൻ ചെയ്യാൻ തന്നെ മറന്നപ്പോൾ ഇംഗ്ലണ്ട് ലയൺസ് തകർന്നടിഞ്ഞു. ബോർഡ് പ്രസിഡന്റ്സ് ഇലവന് വേണ്ടി പി പി ജെസ്വാൾ, നവ്ദീപ് സെയ്നി എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ജെ യാദവിനാണ് രണ്ട് വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ബോർഡ് പ്രസിഡന്റ്സ് ഇലവനും തുടക്കം പതുക്കെയായിരുന്നെങ്കിലും അനായാസം വിജയലക്ഷ്യം മറികടന്നു. ദീപക് ഹൂഡ പുറത്താകതെ 36 റൺസ് നേടിയപ്പോൾ 34 റൺസുമായി നായകൻ ഇഷാൻ 34 റൺസും നേടി. നേരത്തെ ആദ്യ സന്നാഹ മത്സരത്തിലും ബോർഡ് പ്രസിഡന്റ്സ് ഇലവന് തന്നെയായിരുന്നു വിജയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ