ബ്രിസ്ബെയ്ൻ: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് മാച്ച് ഫീയുടെ 100 ശതമാനം ഐസിസി പിഴ വിധിച്ചു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റിൽ നിന്നും അഞ്ചും പോയിന്റും നഷ്ടമാകും.
നിശ്ചിത സമയത്തിൽ ജോ റൂട്ട് നായകനായ ഇംഗ്ലണ്ട് ടീം അഞ്ച് ഓവർ കുറച്ചാണ് ബൗൾ ചെയ്തത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് പൂർത്തിയാക്കാത്ത ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചട്ടങ്ങൾ അനുസരിച്ചു മത്സരത്തിലെ ഓരോ കുറഞ്ഞ ഓവറുകൾക്കും ചാമ്പ്യൻഷിപ് പോയിന്റിൽ നിന്നുംഓരോ പോയിന്റ് കുറയ്ക്കുകയും ചെയ്യും.
അതേസമയം, ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ ഒന്ന് ലംഘിച്ചതിന് ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിന്നും മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് പിഴചുമത്തിയത്. ഇതുകൂടാതെ ട്രാവിസ് ഹെഡിന്റെ പേരിൽ ഒരു ഡെമെറിറ്റ് പോയിന്റ് കൂടി ചേർത്തു.
Also Read: Ashes 2021: തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഓസ്ട്രേലിയക്ക് അനായാസ ജയം