കൊല്‍ക്കത്ത : ഗ്രൂപ്പ് എഫിലെ മരണക്കളി എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഇംഗ്ലണ്ടിനുമേല്‍ ചിലിക്ക് അനായാസജയം. നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ കളിയുടെ ഗതി
തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ടിനു അനുകൂലമായിരുന്നു. അഞ്ചാം മിനുട്ടില്‍ തന്നെ ഇംഗ്ലണ്ടിനു വേണ്ടി കാല്ലം ഹഡ്സന്‍ ഗോളുനേടി.

ആദ്യ അരമണിക്കൂറില്‍ ഇംഗ്ലണ്ടിനു ഒന്നിലേറെ അവസരങ്ങള്‍ കൈവന്നപ്പോള്‍ ഒരു ഷോട്ടുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ലാറ്റിനമേരിക്കന്‍ ശക്തിക്കായില്ല. രണ്ടാം പകുതിയുടെ ആറാം മിനുട്ടില്‍ ജോര്‍ഡാന്‍ സാഞ്ചോയിലൂടെ ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. അറുപതാം മിനുട്ടില്‍ സാഞ്ചോ തന്നെ തന്റെ പേരില്‍ രണ്ടാം ഗോളും കുരിച്ചപ്പോഴേക്കും ചിലിയന്‍ സംഘം മാനസികമായി തകരുന്ന കാഴ്ചയാണ് കണ്ടത്.

എഴുപത്തിയൊമ്പതാം മിനുട്ടില്‍ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ബ്രൂസ്റ്ററിനെ ഫൗള്‍ ചെയ്തതിന്‍റെ പേരില്‍ ചിലിയന്‍ ഗോള്‍കീപ്പര്‍ ജൂലിയോ ബോര്‍ക്കസ് ചുവപ്പുകാര്‍ഡ് കണ്ടു മടങ്ങി. ബോക്സിനു ഏതാനും അടികള്‍ മാത്രം അകലെ നിന്നും ഏഞ്ചല്‍ ഗോമസ് എടുത്ത ഫ്രീകിക്ക് വളരെ അനായാസമായാണ് താത്കാലികനായെത്തിയ ഗോളിയേയും കവച്ചുവെച്ച് ചിലിയുടെ പോസ്റ്റിലെത്തിയത്. അധികസംയാത്തിന്‍റെ രണ്ടാം മിനുട്ടില്‍ മോര്‍ഗന്‍ ഗിബ്സിന്റെ മറ്റൊരു ഷോട്ട് ചിലിയുടെ പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു.

പ്രതിരോധത്തിലും മധ്യനിരയിലും അക്രമത്തിലും ഒരുപോലെ ആധിപത്യം കാണിച്ച ഇംഗ്ലണ്ടിനു മുന്നില്‍ ചിലി നിഷ്പ്രഭമാവുകയായിരുന്നു.

ചിലിയ്ക്ക് ഒരു ഷോട്ടുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. എന്തുകൊണ്ടും ലോകകപ്പിനു അര്‍ഹതയുള്ള ടീമാണ് തങ്ങള്‍ എന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്‍റെത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ