/indian-express-malayalam/media/media_files/YpU6nlLwGuRiXPNJ8yZT.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം വ്യാഴാഴ്ചയാണ് ഹിമാചൽ പ്രദേശിലെ അതിമനോഹരമായ ധർമ്മശാല ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്നത്. ഹിമാലയത്തിന്റെ മുഴുവൻ പ്രകൃതിഭംഗിയും ആവാഹിച്ച പർവ്വതശിഖരങ്ങൾക്ക് സമീപമാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. നിലവിൽ അഞ്ച് ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില.
പരമ്പര 3-1ന് കൈവിട്ടെങ്കിലും ഇംഗ്ലീഷ് താരങ്ങൾ ഇന്ത്യൻ ഗ്രാമത്തിന്റെ ചേതോഹാരിതയെല്ലാം ആസ്വദിക്കുന്ന തിരക്കിലാണ്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം ധർമ്മശാലയിലെ റോഡുകളിൽ രാവിലെ ജോഗിങ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ബെൻ സ്റ്റോക്സ് തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/Q2VIZ87CzinH5RNlwWfv.jpg)
പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. അഞ്ച് ടെസ്റ്റുകൾ നീണ്ട ദീർഘമായ പരമ്പര അവസാന മാച്ചിലേക്ക് കടക്കവെ 3-1ന് ഇന്ത്യ മുന്നിലാണ്. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിലെ ജയത്തോടെ പരമ്പര നേട്ടം ഇന്ത്യ റാഞ്ചിയിരുന്നു. ബാസ്ബോൾ ശൈലി കടംകൊണ്ട ഇംഗ്ലണ്ട് ഇതാദ്യമായാണ് ഒരു ടെസ്റ്റ് പരമ്പര കൈവിടുന്നത്. അവസാന മത്സരം ജയിച്ച് നാണക്കേട് മാറ്റുകയാകും ബെൻ സ്റ്റോക്സിന്റേയും സംഘത്തിന്റെ ലക്ഷ്യം.
England cricketer team enjoying in Dharamshala.
— StumpSide (@StumpSide07) March 4, 2024
Ben stokes and his boys have gone for a running in the beautiful streets of Dharamshala 🏃♂️ #dharamshala#INDvsENGpic.twitter.com/7evojsbuTD
അഞ്ചാം ടെസ്റ്റിലും രാഹുൽ കളിക്കുന്നില്ലെങ്കിൽ കർണാടക താരം ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങിയേക്കും. രജത് പാട്ടിദാറിന്റെ മോശം ഫോം പടിക്കലിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ പേസർ ജസ്പ്രീത് ബുമ്രയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. തുടർച്ചയായ മത്സരക്രമം പരി​ഗണിച്ചാണ് നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us