ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്നോട്ട് വച്ച 306 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ളണ്ട് 47.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ആദ്യം ബാറ്റുചെയ്​ത ബംഗ്ലാദേശ്​ ത​മീം ഇ​ഖ്​​ബാ​ൽ സെ​ഞ്ച്വ​റി​യുടെ ബലത്തിലാണ് 305 റണ്‍സെടുത്തത്. മുഷ്ഫികുര്‍ റഹീം 79 റണ്‍സും നേടി ബംഗ്ലാദേശിന്റെ സ്കോറുയര്‍ത്തി. തുടക്കം മുതലെ ശ്രദ്ധിച്ചു കളിച്ച ബംഗ്ലാദേശ് 56 റണ്‍സ് എടുത്തു നില്‍ക്കുമ്പോള്‍ മാത്രമാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

പി​ന്നാ​ലെ ഇം​റു​ൽ ഖൈ​സി​നെ പ്ല​ങ്ക​റ്റും(19) പു​റ​ത്താ​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്​ പ്ര​തീ​ക്ഷ വ​ന്നു. എ​ന്നാ​ൽ മൂ​ന്നാം വി​ക്ക​റ്റി​ൽ ഒന്നിച്ച മു​ഷ്​​ഫി​ഖു റ​ഹീ​മും തമീം ഇഖ്ബാലും ടീമിനെ കൈപിടിച്ച് നയിച്ചു, 166 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരുടേയും സംഭാവന.

പിന്നീട് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി അപരാജിത സെഞ്ച്വറിയുമായി കളംനിറഞ്ഞ ജോ റൂട്ടും (133) നാലു റൺസകലെ സെഞ്ച്വറി നഷ്​ടമായ അ​ല​ക്​​സ്​ ഹെ​യി​ൽ​സും (95) മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് നാലു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് 305.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ