scorecardresearch
Latest News

കോഹ്ലി ‘ചൊറിഞ്ഞതോ’ സെഞ്ച്വറിക്ക് പ്രചോദനം?; ബെയർസ്‌റ്റോ പറഞ്ഞത്

ബെയർസ്റ്റോ 60 പന്തിൽ 13 റൺസുമായി നിൽക്കുമ്പോഴാണ് കോഹ്‌ലിയുമായി വാക്ക് തർക്കം നടക്കുന്നത്. അടുത്ത അമ്പത് പന്തുകളിൽ ബെയർസ്‌റ്റോ സെഞ്ച്വറിയിലേക്ക് കുതിച്ചു

Johny Bairstow

വിരാട് കോലിയും ജോണി ബെയർസ്റ്റോയും തമ്മിലുള്ള വാക്കേറ്റമായിരുന്നു ഇന്നലെ ഇംഗ്ലണ്ട് ബാറ്റിങ്ങിലെ പ്രധാന നിമിഷം. ബെയർസ്റ്റോ 60 പന്തിൽ 13 റൺസുമായി നിൽക്കുമ്പോഴാണ് കോഹ്‌ലിയുമായി വാക്ക് തർക്കം നടക്കുന്നത്. അടുത്ത അമ്പത് പന്തുകളിൽ ബെയർസ്‌റ്റോ സെഞ്ച്വറിയിലേക്ക് കുതിച്ചു. ഗിയറുകൾ മാറ്റി കുതിച്ചതോടെ 119 പന്തിൽ തന്റെ മൂന്നാം സെഞ്ച്വറി ബെയർസ്‌റ്റോ നേടി. കോഹ്‌ലിയുമായി തർക്കിക്കുന്നതിന് മുൻപ് ബെയർസ്റ്റോയെ പുറത്താക്കാനുള്ള സാധ്യത രണ്ടു തവണ ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ബെയർസ്‌റ്റോ താളം കണ്ടെത്തുകയായിരുന്നു.

എന്നാൽ അവസാനം. ആ തർക്കത്തിൽ ഒന്നുമില്ലെന്നും ഒരു കുഴപ്പവുമില്ലെന്നും പറയുകയാണ് ബെയർസ്റ്റോ. “ഏറെ മത്സരബുദ്ധിയുള്ള രണ്ട് പേർ തങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു, അവരുടെ രാജ്യത്തോട് വളരെ അഭിനിവേശമുള്ള 11 പേരാണ് അവർ. അത് ഒരു നല്ല നിമിഷമായിരുന്നു അതെല്ലാം മായ്കുമെന്ന് കരുതുന്നു,” ബെയർസ്റ്റോ പറഞ്ഞു.

രണ്ടാം ദിവസം വൈകുന്നേരമാണ് വിരാട് കോഹ്‌ലിയും ജോണി ബെയർസ്റ്റോയും തമ്മിൽ തർക്കം ആരംഭിച്ചത്. ന്യൂസിലൻഡിനെതിരെ രണ്ട് ചേസിങ്ങുകളിലും തിളങ്ങിയ ബെയർസ്‌റ്റോ .പതിയെ തന്റെ ഇന്നിങ്‌സ് മുന്നോട്ട് നീക്കുകയായിരുന്നു.

അതേസമയം, കോഹ്ലി മൈതാനത്ത് ചെറിയ പ്രകോപനങ്ങൾ തുടർന്ന് കൊണ്ടിരുന്നു, ഇടക്ക് ഒരു ഘട്ടത്തിൽ ‘സൗത്തിയേക്കാൾ അൽപം വേഗതയല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് അന്നത്തെ മത്സര ശേഷം രണ്ടുപേരും തോളിൽ കയ്യിട്ട് ഇറങ്ങി പോവുകയായിരുന്നു.

മൂന്നാം ദിവസവും ബെയർസ്റ്റോ രണ്ടാം ദിനത്തിലെ പോലെ തന്നെയാണ് ബാറ്റിങ് ആരംഭിച്ചത്. അതേസമയം, കോഹ്ലിയും തുടർന്നു. ഒടുവിൽ ഇരുവരും പരസ്പരം വാക്കേറ്റമായി. കോഹ്‌ലി മിണ്ടാതെ ബാറ്റ് ചെയ്യാൻ ആംഗ്യം കാണിച്ചു. ഫീൽഡിലേക്ക് മടങ്ങാൻ ബെയർസ്റ്റോയും ആംഗ്യം കാണിച്ചു. മറുവശത്ത് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സ് സൗമ്യമായ പുഞ്ചിരിയോടെ നിന്നു. പിന്നാലെ അമ്പയർമാർ ഇടപെട്ട് രണ്ടുപേരും പിന്തിരിപ്പിക്കുകയുമായിരുന്നു.

അപ്പോൾ മുതലാണ് കാര്യങ്ങൾ ഇംഗ്ലണ്ടിന്റെ വഴിക്ക് തിരിഞ്ഞ് തുടങ്ങിയത്. ബെയർസ്റ്റോ തന്റെ ആക്രമണം തുടർന്നു, പന്ത് ഫീൽഡർമാരുടെ തലയ്ക്ക് മുകളിലൂടെ അപ്രത്യക്ഷമാകാൻ തുടങ്ങി. ഷോർട്ട് ആം പുൾ, ഡ്രൈവുകൾ, ലോഫ്റ്റഡ് ഹിറ്റുകൾ, എന്നിവയിലൂടെ റൺസുകൾ ഒഴുകാൻ തുടങ്ങി. ഒരു ഘട്ടത്തിൽ, സ്‌കോർബോർഡിലേക്കോ കൂറ്റൻ സ്‌ക്രീനിലോ ഉറ്റുനോക്കുന്ന കോഹ്‌ലിയിലേക്ക് ക്യാമറ സൂം ചെയ്തു.

അധികം താമസിയാതെ, ബെയർസ്റ്റോ അർധ സെഞ്ച്വറി തികച്ചു. പിന്നാലെ സെഞ്ച്വറിയിലേക്ക് കുതിക്കുകയും ചെയ്തു.

Also Read: കോഹ്ലി ‘ചൊറിഞ്ഞു’; ബെയര്‍സ്റ്റൊ ബോളര്‍മാരെ കേറി ‘മാന്തി’; വീഡിയോ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Eng vs ind two very competitive people doing what they love jonny bairstow plays down virat kohli incident

Best of Express