ഇങ്ങനെയൊക്കെ ചെയ്യാവോ…; റയലിന്റെ മുറ്റത്ത് ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഡെന്നിസ്

മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിതോടെ രണ്ടു ടാറ്റൂ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.

തോല്‍വിയുടെ വക്കത്തുനിന്നാണു റയല്‍ മാഡ്രിഡ് ബെല്‍ജിയം ടീമായ ക്ലബ് ബ്രൂജിനെ സമനിലയില്‍ പിടിച്ചു കെട്ടിയത്. 2-2 നായിരുന്നു മത്സരം സമനിലയിലായത്. ഇമ്മാനുവല്‍ ഡെന്നിസാണ് ബ്രൂജിന്റെ രണ്ടു ഗോളുകളും നേടിയത്. ഗോളുകളെ പോലെ ആവേശം പകരുന്ന കാഴ്ചയായിരുന്നു അതിനുശേഷമുളള ഇമ്മാനുവലിന്റെ ആഘോഷവും.

സാന്റിയാഗോ ബെര്‍ണാബുവിയില്‍ ഗോള്‍ നേടിയ ശേഷം ഇമ്മാനുവല്‍ അതാഘോഷിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്‌റ്റൈലിലായിരുന്നു. കോര്‍ണറിലേക്ക് ഓടിയെത്തി വായുവില്‍ ചാടി ഇരുകൈകളും വീശിക്കൊണ്ടുള്ള ക്രിസ്റ്റ്യാനോയുടെ ലോക പ്രശസ്തമായ സ്റ്റൈലിലാണ് ഇമ്മാനുവല്‍ ഗോള്‍ ആഘോഷിച്ചത്.

ഒമ്പതാം മിനിറ്റിലും 39-ാം മിനിറ്റിലും ഗോളുകള്‍ നേടിയ ഡെന്നീസ് ബ്രൂജിനെ ഒന്നാം പകുതിയില്‍ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ റയല്‍ തിരിച്ചടിച്ചു. റാമോസായിരുന്നു ഗോള്‍ നേടിയത്. കളിയുടെ അവസാനഘട്ടത്തില്‍ 85-ാം മിനിറ്റില്‍ കസ്മിറോ റയലിനായി സമനില ഗോള്‍ കണ്ടെത്തി.

Read More: ടോട്ടനത്തിന്റെ നെഞ്ചത്ത് ബയേണിന്റെ സെവനപ്പ്; സമനിലയില്‍ രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്

”സാന്റിയാഗോ ബെര്‍ണാബു, ഇതൊരു സ്വപ്‌നമാണ്. ഇവിടെ വന്നു കളിക്കാന്‍ സാധിക്കുമെന്നു പലര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാറില്ല. ഇന്നെനിക്കു സ്‌കോര്‍ ചെയ്യാനായാല്‍ ദേഹത്ത് ടാറ്റൂ ചെയ്യും” മത്സരത്തിന് മുമ്പ് ഡെന്നിസ് പറഞ്ഞ വാക്കുകളാണിത്. മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടിതോടെ രണ്ടു ടാറ്റൂ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Emmanuel dennis mimics cristiano ronaldo at santiago bernabeu303110

Next Story
ശരീരം നിറയെ വിരാട് കോഹ്‌ലിയുടെ ടാറ്റൂ; ആദ്യം അമ്പരന്നു, പിന്നെ ആരാധകനെ കെട്ടിപ്പിടിച്ചുvirat kohli, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com