വിരാട് കോഹ്ലി-അനുഷ്ക പ്രണയ ജോഡികൾക്കുശേഷം ഹാർദിക് പാണ്ഡ്യയ്ക്കും കാമുകി എല്ലി അവ്രാമിനും പുറകേയാണ് പാപ്പരാസികൾ. ഇരുവരും പൊതുസ്ഥലത്ത് ഒരുമിച്ച് എത്തിയാൽ പിന്നെ പാപ്പരാസികൾ വെറുതെ ഇരിക്കില്ല. ചിത്രങ്ങളും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കാറുണ്ട്.
ഹാർദിക്കിനെ കാണാൻ എല്ലി മുംബൈ സ്റ്റുഡിയോയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനായാണ് ഹാർദിക് സ്റ്റുഡിയോയിലെത്തിയത്.
നേരത്തെ മുംബൈ വിമാനത്താവളത്തിൽ ഹാർദിക്കിനൊപ്പം എല്ലി ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ക്യാമറക്കണ്ണുകളിൽനിന്നും രക്ഷ നേടാൻ എല്ലി മുഖം മറച്ചുപിടിച്ചെങ്കിലും ഫലമുണ്ടായില്ല. ഹാർദിക്കിനെ യാത്രയയ്ക്കാനാണ് എല്ലി വിമാനത്താവളത്തിൽ എത്തിയത്.
ഗോസിപ്പ് കോളങ്ങളിൽ ഹാർദിക്കിനൊപ്പം തന്റെ പേര് ചേർത്ത് വാർത്തകൾ വരുമ്പോഴും അതൊക്കെ നിഷേധിക്കുകയാണ് എല്ലി. ”നിങ്ങൾ ഒരു സെലിബ്രിറ്റി ആണെങ്കിൽ നിങ്ങളുടെ പേരിൽ ഗോസിപ്പ് പരക്കാറുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരത്തിലുളള നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. ഞാനിതിനൊന്നും വിശദീകരണം നൽകാറില്ല” ഇതായിരുന്നു എല്ലി ഒരു അഭിമുഖത്തിൽ പറഞ്ഞത്.