മാഡ്രിഡ് : റയലിന്റെ തട്ടകത്തില്‍ ബാഴ്സലോണയുടെ ആധിപത്യം. മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരെ കാറ്റലോണിയന്‍ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ റയലിന്റെ നല്ല മുന്നേറ്റങ്ങള്‍ കാണാന്‍ സാധിച്ചുവെങ്കിലും രണ്ടാം പകുതി പൂര്‍ണമായും ബാഴ്സലോണയ്ക്ക് അനുകൂലമായിരുന്നു.
രണ്ടാം പകുതി ഒമ്പത് മിനുട്ടില്‍ എത്തുംബോഴാണ് സര്‍ജിയോ റോബെട്ടോയുടെ അസിസ്റ്റില്‍ സുവാരസ് റയല്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയത്. റയലിന്റെ ബോക്സിലേക്ക് ഇരച്ചുകയറിയ റാക്കിറ്റിച്ച് വിങ്ങില്‍ സര്‍ജിയോ റോബര്‍ട്ടിന് പന്ത് കൈമാറുകയായിരുന്നു.
സര്ജിയോയുടെ പാസ് അനായാസമായാണ് സുവാരസ് ഫിനിഷ് ചെയ്തത്.
63ാം മിനുട്ടില്‍ ഗോളടിക്കാനുള്ള ബാഴ്സലോണ ശ്രമം ബോക്സില്‍ വച്ച് കൈകൊണ്ട് തടഞ്ഞ കാര്‍വഹാലിന് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നു. ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കികൊണ്ട് മെസ്സി റയലിന്റെ പെട്ടിയില്‍ രണ്ടാമത്തെ ആണിയും അടിക്കുകയായി. 90ാം മിനുട്ടില്‍ പകരക്കാരനായി വന്ന അലെക്സ് വിഡാലിലൂടെയാണ് ബാഴ്സലോണ അവസാന ഗോള്‍ കാണുന്നത്. വലതുവിങ്ങില്‍ നിന്നും മെസ്സി കൊടുത്ത ക്രോസ് വിഡാല്‍ ഷൂട്ട് ചെയ്യുകയായിരുന്നു. റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ നവാസിന്റെ കൈയ്യില്‍ ഒതുങ്ങാതെ പന്ത് റയല്‍ വലയിലേക്ക് കടക്കുകയായിരുന്നു.
Years in which Lionel Messi has scored 50 goals for Barcelona:
2017 50
2016 51
2014 50
2012 79
2011 55
2010 58 pic.twitter.com/7FcNybD1u2— Sky Sports Statto (@SkySportsStatto) December 23, 2017
പത്തുപേരായി ചുരുങ്ങിയ റയല്‍ ബെന്‍സീമയ്ക്ക് പകരം ബേലും കാസ്മേരോയ്ക്ക് പകരം അസെന്‍സിയോയും കൊവാചിച്ചിന് പകരം നാശോയും ഇറങ്ങി. ആദ്യ പകുതിയില്‍ പരിക്കേറ്റ ഇനിയസ്റ്റയ്ക്ക് പകരം നെല്സന് സെമേഡോയെയും അവസാനനിമിഷം ഇറങ്ങിയ വിഡാലും മാത്രമാണ് ബാഴ്സലോണ നിരയില്‍ വന്ന മാറ്റം.
ആവേശം ഒട്ടും കുറയാത്ത എല്‍ ക്ലാസിക്കോയുടെ ആദ്യപകുതി ഗോള്‍ രഹിതം. തുടക്കം മുതല്‍ അക്രമ ഫുട്ബാള്‍ കാഴ്ചവെക്കാന്‍ റയല്‍ മാഡ്രിഡിനു സാധിച്ചെങ്കിലും അവസാന പതിനഞ്ച് മിനുട്ടില്‍ ബാഴ്സലോണ മെച്ചപ്പെട്ട പ്രകടനമായിരുന്നു പുറത്തെടുത്തത്.
#ElClasico 20 minutes to go.
World Game is coming munites later. pic.twitter.com/2HbHnNmcWd— Today from Somalia (@Showqi2013) December 23, 2017
കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ റയലിനു ലഭിച്ച കോര്‍ണര്‍ കാസ്മെരോ റൊണാള്‍ഡോയ്ക്ക് പാസ് ചെയ്യുന്നു പോസ്റ്റിലേക്ക് ഹെഡ് ചെയ്തുവെങ്കിലും ഓഫ്സൈഡ് ആവുകയായിരുന്നു. പത്താം മിനുട്ടില്‍ ബോക്സിനകത്ത് വെച്ച് റൊണാള്‍ഡോയ്ക്ക് നല്ലൊരു ഷോട്ട് മിസ്സാവുകയും ചെയ്തു. പത്താം മിനുട്ടില്‍ ബാഴ്സലോണ ബോക്സില്‍ റൊണാള്‍ഡോയ്ക്ക് മറ്റൊരു മികച്ച അവസരം ലഭിച്ചുവെങ്കിലും ഷോട്ട് മിസ്സാവുകയായിരുന്നു.
ആദ്യ മുപ്പത് മിനുട്ട് റയല്‍ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തിയപ്പോള്‍ അവസാന പതിനഞ്ച് മിനുട്ടിലാണ് ബാഴ്സലോണ താളം കണ്ടെത്തുന്നത്. മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ബാഴ്സലോണയുടെ ഒരു ഷോട്ട് ലക്ഷ്യത്തിലേക്ക് കുതിച്ചുവെങ്കിലും നവാസ് തടുക്കുകയായിരുന്നു. മൂന്ന് മിനിട്ടിനകം ബെന്‍സീമ മറ്റൊരു മികച്ച മുന്നേറ്റം പുറത്തെടുത്തുവെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചു.
നാല് മധ്യനിര താരങ്ങളെയും രണ്ട് പേരടങ്ങുന്ന മുന്നേറ്റനിരയേയും നിരത്തിയാണ് ഇരുടീമുകളും കളിയാരംഭിച്ചത്. എട്ട് ഷോട്ടുകള്‍ പിറന്ന ആദ്യ പകുതിയില്‍ ആറോളം ഷോട്ടുകള്‍ വന്നത് ആതിഥേയരുടെ ബൂട്ടില്‍ നിന്നാണ്. ബാഴ്സലോണയുടെ രണ്ട് ഷോട്ടുകളും ലക്ഷ്യത്തിലെത്തുകയും ചെയ്തു.
ഈ വിജയത്തോടെ തുടര്‍ച്ചയായി മൂന്ന് ലാ ലിഗ സീസണുകളില്‍ എല്‍ ക്ലാസിക്കൊ ജയിച്ചു എന്ന മറ്റൊരു റിക്കോഡ് കൂടി ബാഴ്സലോണയ്ക്ക് സ്വന്തം.