scorecardresearch

Latest News

തോല്‍ക്കാന്‍ മനസില്ലാത്തവര്‍; എല്‍ ക്ലാസിക്കോയില്‍ സമനില

പരസ്‌പരം കോര്‍ത്ത സ്വാരസിനും റാമോസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ റാമോസിനെ ടാക്കിള്‍ ചെയ്ത മെസിയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു

ബാര്‍സലോണ: എല്‍ക്ലാസിക്കോയില്‍ തുല്യരായി ബാഴ്‌സലോണയും റയലും. രണ്ട് ഗോളുകള്‍ വീതം നേടി രണ്ട് ടീമുകളും കളി സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോയും ഗോളുകള്‍ നേടി.

പത്താം മിനിറ്റില്‍ സ്വാരസായിരുന്നു ആദ്യ ഗോള്‍ നേടിയത്. മെസിയുടെ പാസില്‍ നിന്നായിരുന്നു സ്വാരസിന്റെ ഗോള്‍ പിറന്നത്. എന്നാല്‍ മിനിറ്റുകള്‍ക്ക് അകം തന്നെ ക്രിസ്റ്റ്യാനോയിലൂടെ റയല്‍ മറുപടി പറയുകയായിരുന്നു. ബെന്‍സേമയുടെ പാസ് അതിമനോഹരമായി ക്രിസ്റ്റ്യാനോ ഗോള്‍ ആക്കിമാറ്റുകയായിരുന്നു.

എന്നാല്‍ പിന്നീട് കളി കയ്യാങ്കളിയിലേക്ക് വഴി മാറി. പരസ്‌പരം കോര്‍ത്ത സ്വാരസിനും റാമോസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ റാമോസിനെ ടാക്കിള്‍ ചെയ്ത മെസിയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. സെര്‍ജിയെ റോബര്‍ട്ടോ ചുവപ്പ് കാര്‍ഡ് കിട്ടി കളം വിട്ടതോടെ ബാഴ്‌സ പത്തു പേരായി ചുരുങ്ങി.

രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ കസമിറോയെയും റാമോസിനെയും മറികടന്ന് മെസി നവാസിനെ നിസഹായനാക്കി ഗോള്‍വല ചലിപ്പിച്ചു. ബാര്‍സ മുന്നിലെത്തിയെങ്കിലും 73-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ബെയ്ല്‍ റയലിനായി ഗോള്‍ മടക്കി. ഇതിനിടെ താരങ്ങള്‍ വാക്കേറ്റം തുടര്‍ന്നതോടെ കളി വീണ്ടും പരുക്കനായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: El classico ends in draw