പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് രണ്ടാം സമനില. നിലവിലെ അഞ്ചാം സ്ഥാനക്കാരായ മാര്‍സെയ്‌ല്ലെയാണ് വമ്പന്മാരായ പിഎസ്ജിയെ സമനിലയില്‍ പൂട്ടിയത് (2-2). പത്ത് മത്സരങ്ങളില്‍ നിന്ന് പിഎസ്ജിയുടെ രണ്ടാം സമനിലയാണിത്.

സൂപ്പര്‍ താരം നെയ്മര്‍ ചുവപ്പ് കാര്‍ഡ് പുറത്തായതാണ് മത്സരത്തിന്റെ പ്രത്യേകത. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ലഭിച്ച രണ്ട് മഞ്ഞക്കാര്‍ഡുകളാണ് മുന്‍ ബാര്‍സ താരത്തിന് പുറത്തേക്കുള്ള കാര്‍ഡ് കിട്ടിയത്.

ബ്രസീൽ താരം കൂടിയായ ലൂയിസ് ഗുസ്താവോയിലൂടെ മാര്‍സെയ്‌ല്ലെ ആണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. 33-ാം മിനിറ്റിൽ പക്ഷെ നെയ്മർ പിഎസ്ജിയെ മത്സരത്തിലേക്ക് മടക്കികൊണ്ട് വന്നു. പിന്നീട് ഫ്ലോറിയാൻ തൗവിൻ മാര്‍സെയ്‌ല്ലെയെ വീണ്ടും മുന്നിലെത്തിച്ചു.

സമനില ഗോളിനായി പോരാടിയ പിഎസ്ജി ഫോം കിട്ടാതെ വിഷമിച്ച എംബപ്പേയെ മാറ്റി 80-ാം മിനിറ്റിൽ ഡി മരിയയെ കളത്തിൽ ഇറക്കി. ഇതിനിടയിലാണ് നെയ്മർ പുറത്താകുന്നത്. തോൽവി തുറിച്ചു നോക്കിയ സമയത്താണ് കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കിയിരിക്കെ കവാനി സമനില ഗോൾ കരസ്ഥമാക്കുന്നത്. താരതമ്യേന പിഎസ്ജിയേക്കാൾ ദുർബലരായ ടീമായ മർസെലെയോട് തോറ്റിരുന്നെങ്കിൽ അത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയായേനെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ