/indian-express-malayalam/media/media_files/2026/03/02/sanju-ga-04-2026-03-02-14-44-48.jpg)
ടി ട്വന്റി ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (97*) ഇന്ത്യക്ക് ആവേശജയവും സെമി ടിക്കറ്റും സമ്മാനിച്ചത്.
/indian-express-malayalam/media/media_files/2026/03/02/sanju-ga-05-2026-03-02-14-44-48.jpg)
സൂപ്പർ 8 ഗ്രൂപ്പ് 1-ലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 4 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്.
/indian-express-malayalam/media/media_files/2026/03/02/sanju-ga-06-2026-03-02-14-44-48.jpg)
വെറും 50 പന്തുകളിൽ നിന്ന് 12 ഫോറുകളും 4 സിക്സറുകളും അടക്കം 97 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു.
/indian-express-malayalam/media/media_files/2026/03/02/sanju-ga-07-2026-03-02-14-44-48.jpg)
ടി20 ലോകകപ്പിലെ ഒരു റൺ ചേസിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡും ഇതോടെ സഞ്ജുവിന്റെ പേരിലായി.
/indian-express-malayalam/media/media_files/2026/03/02/sanju-ga-01-2026-03-02-14-45-03.jpg)
‘‘ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’’മമ്മൂട്ടി കുറിച്ചു,
/indian-express-malayalam/media/media_files/2026/03/02/sanju-ga-02-2026-03-02-14-45-03.jpg)
‘നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
/indian-express-malayalam/media/media_files/2026/03/02/sanju-ga-03-2026-03-02-14-45-03.jpg)
‘സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിങ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ.’മോഹൻലാലിന്റെ വാക്കുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us