scorecardresearch

മലയാളി ഹീറോ; കേണൽ എൻ ജെ നായർക്ക് ഈഡൻ ഗാർഡൻസിൽ ആദരം

വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരമർപ്പിച്ച് പശ്ചിമ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ. ഈഡൻ ഗാർഡൻസിൽ അദ്ദേഹത്തിന്റെ പേരിൽ സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.

വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരമർപ്പിച്ച് പശ്ചിമ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ. ഈഡൻ ഗാർഡൻസിൽ അദ്ദേഹത്തിന്റെ പേരിൽ സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.

author-image
Sports Desk
New Update
col nj nair

കേണൽ എൻ ജെ നായർ Photograph: (എക്സ്)

ഇന്ത്യൻ ആർമിയുടെ ഹീറോയായിരുന്നു കേണൽ എൻ ജെ നായർക്ക് ആദരമർപ്പിച്ച് പശ്ചിമ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ. ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലെ സ്റ്റാൻഡ്സിന് മലയാളി കേണൽ എൻ.ജെ.നായരുടെ പേര് നൽകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ട്വന്റി20 പരമ്പരക്ക് മുൻപായാണ് കേണൽ എൻ.ജെ.നായർക്ക് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആദരമർപ്പിച്ചത്. 

Advertisment

ഉന്നത സൈനിക ബഹുമതികളായ അശോക ചക്ര, കീർത്തിചക്ര എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം എൻ ജെ നായരെ ആദരിച്ചിരുന്നു. ഈ രണ്ട് പുരസ്കാരങ്ങളും നേടിയ എക സൈനികൻ കൂടിയാണ് എൻജെ നായർ. 1993 ഡിസംബർ 20നാണ് എൻജെ നായർ രാജ്യത്തിനായി വീരമൃത്യുവരിച്ചത്. 

എൻജെ നായർക്കൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം ജുലൻ ഗോസ്വാമിയുടെ പേരും ഈഡൻ ഗാർഡനിലെ സ്റ്റാൻഡിന് നൽകി. 204 ഏകദിനങ്ങളാണ് ജുലൻ ഗോസ്വാമി ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തിൽ വീഴ്ത്തിയത് 255 വിക്കറ്റ്. 12 ടെസ്റ്റിൽ നിന്ന് 44 വിക്കറ്റും പിഴുതു. 68 ട്വന്റി20 മത്സരങ്ങളം ജുലൻ കളിച്ചു. 56 വിക്കറ്റാണ് ഇതിൽ നിന്ന് വീഴ്ത്തിയത്. 

ഇങ്ങനെയൊരു നിമിഷം താൻ സ്വപ്നത്തിൽ പോലം കണ്ടിരുന്നില്ല എന്ന് ജുലൻ ഗോസ്വാമി പ്രതികരിച്ചു. ഇന്ത്യക്കായി കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഈഡൻ ഗാർഡൻസിലെ സ്റ്റാൻഡിന് എന്റെ പേര് നൽകിയത് മറക്കാനാവാത്ത ഭാഗ്യമാണ് എന്നും ജുലൻ പറഞ്ഞു. സ്വന്തം മേഖലകളിൽ കയ്യൊപ്പ് പതിച്ചവരാണ് ഇരുവരും എന്ന് ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ മുൻ ക്യാപ്റ്റൻ ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ആർമിയിലെ സുത്യർഹമായ സേവനത്തിലൂടെ കേണൽ എൻജെ നായർ രാജ്യത്തിന്റെ അഭിമാനമുയർത്തിയതായും ഗാംഗുലി പറഞ്ഞു. 

Advertisment

Read More

West Bengal Saurav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: