scorecardresearch

ബെറ്റിങ് ആപ്പ് കേസ്; റെയ്‌നയുടെയും ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു

റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു

author-image
Sports Desk
New Update
Suresh Raina Shikhar Dhawan

ചിത്രം: ഇൻസ്റ്റഗ്രാം

ഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടിയോളം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ ഇരുവരെയും ചോദ്യം ചെയ്ത് മാസങ്ങൾക്കു ശേഷമാണ് നടപടി.

Advertisment

റെയ്‌നയുടെ പേരിലുള്ള ഏകദേശം 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ ധവാനും റെയ്നയ്ക്കും പുറമെ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ് , റോബിൻ ഉത്തപ്പ എന്നിവരുടെ മൊഴികളും ഇ.ഡി രേഖപ്പെടുത്തിയിരുന്നു.

Also Read: സുബിൻ ഗാർഗിന്റെ മരണത്തിൽ സഹോദരൻ പ്രതി; അസം മുഖ്യ വിവരാവകാശ കമ്മീഷണർ രാജിവച്ചു

നിയമവിരുദ്ധമായ ഓഫ്‌ഷോർ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ "1xBet"ന്റെ നടത്തിപ്പുകാർക്കെതിരെ നിരവധി സംസ്ഥാനങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം എന്ന് ഇ.ഡി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിൽ സുരേഷ് റെയ്‌നയും ശിഖർ ധവാനും പകരക്കാർ വഴി 1xBet പ്രൊമോട്ട് ചെയ്യുന്നതിനായി വിദേശ സ്ഥാപനങ്ങളുമായി എൻഡോഴ്‌സ്‌മെന്റ് കരാറുകളിൽ ഏർപ്പെട്ടതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

Advertisment

Also Read: തൊഴിലില്ലായ്മ മറയ്ക്കാൻ 'റീൽസ് ലഹരി'; മോദി യുവാക്കളെ വഴിതിരിച്ചുവിടുന്നുവെന്ന് രാഹുൽ ഗാന്ധി

1xBet, അതിന്റെ സറോഗേറ്റ് ബ്രാൻഡുകളായ 1xBat, 1xbat സ്പോർട്ടിംഗ് ലൈനുകളും രാജ്യത്തുടനീളം നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സുഗമമാക്കുന്നതിലും ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി വക്താവ് കൂട്ടിച്ചേർത്തു. കേസിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ, നടൻ സോനു സൂദ്, മുൻ ടിഎംസി എംപി മിമി ചക്രവർത്തി, ബോളിവുഡ് നടി ഉർവശി റൗട്ടേല, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരെയും ഇ.ഡി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

Read More: പ്രസിഡന്റിനും രക്ഷയില്ലേ? മെക്‌സിക്കോയിൽ ക്ലൗഡിയ്ക്ക് നേരെ ലൈംഗികാതിക്രമം

Suresh Raina Shikhar Dhawan ED

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: