ഗുവാഹാത്തി: ഗുവഹാത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത് ഒരു ഗോള്‍ മഴയ്ക് തന്നെയാണ്. ദുര്‍ബലരായ ന്യൂ കലേഡോണിയക്കെതിരെ ഫ്രാന്‍സിലെ കൗമാരങ്ങള്‍ അടിച്ചുകൂട്ടിയത് എഴു ഗോളുകള്‍ !

ഏഴാം മിനുട്ടില്‍ ഇവായുടെ ഓണ്‍ ഗോളിലാണ് ഫ്രാന്‍സിന്‍റെ സ്കോര്‍കാര്‍ഡ് ചലിച്ചു തുടങ്ങുന്നത്. നിരന്തരം ഷോട്ടുകള്‍ തുടുത്ത മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഫ്രാന്‍സ് ആറുഗോളുകള്‍ വാരികൂട്ടി. ഇരുപതാം മിനുട്ടില്‍ ഗൗവിരിയാണ് ഫ്രാന്‍സ് കുപ്പായത്തില്‍ ആദ്യ ഗോള്‍ നേടുന്നത്. മുപ്പതാം മിനുട്ടില്‍ ഗോമസ് മൂന്നാം ഗോള്‍ നേടിയപ്പോള്‍. മുപ്പത്തിമൂന്നാം മിനുട്ടില്‍ ഗൗവിരി വീണ്ടും പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഏഴു മിനുട്ടിനുള്ളില്‍ തന്നെ കാക്വെറെറ്റ് അഞ്ചാം ഗോളും നേടി. നാല്‍പത്തിമൂന്നാം മിനുട്ടില്‍ ന്യൂ കാലെഡോണിയയുടെ വനെസ്സെ സ്വന്തം പോസ്റ്റിലേക്ക് പന്തുകയറ്റി ഫ്രാന്‍സിനായി ആറാം ഗോളും തീര്‍ത്തു.

രണ്ടാം പകുതിയില്‍ കൂടുതല്‍ പക്വതയോടെ കളിച്ച ന്യൂ കാലെഡോണിയയ്ക്ക് ഒരു പരിതി വരെ ഫ്രഞ്ച് അക്രമത്തെ തടുത്തു നിര്‍ത്താന്‍ സാധിച്ചു എന്ന് മാത്രമല്ല. ഒന്നിലേറെ തവണ ഫ്രഞ്ച് പോസ്റ്റിലേക്ക് ഷോട്ടുകളും തുടുത്തു. തൊണ്ണൂറാം മിനുട്ടില്‍ വീണുകിട്ടിയ കോര്‍ണര്‍ കിക്കില്‍ ഫ്രഞ്ച് പോസ്റ്റിലേക്ക് പന്ത് അടിച്ചുകേറ്റിക്കൊണ്ട് വഡെന്‍ഗെസിലൂടെ ആശ്വാസ ഗോള്‍ നേടാനും ന്യൂ കാലെഡോണിയക്ക് സാധിച്ചു,

ഒടുവില്‍ തൊണ്ണൂറുമിനുട്ടിനു ശേഷമുള്ള അധിക സമയത്ത് ഇസിഡോറിന്‍റെ പെട്ടിയിലെ അവസാന ആണിയും അടിച്ചുകൊണ്ട് ഫ്രഞ്ച് സംഖ്യം ആറു ഗോളിന്‍റെ ലീഡ് ഉറപ്പുവരുത്തി. മുപ്പതോളം ഷോട്ടുകള്‍ പിറന്ന മത്സരത്തില്‍ 78% സമയവും പന്ത് കൈവശം വെക്കാന്‍ ഫ്രഞ്ച്പടയ്ക്ക് കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ