ഐ ലീഗിൽ ഇന്ത്യൻ ആരോസിനെതിരെ ഈസ്റ്റ് ബംഗാളിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊൽക്കത്തൻ വമ്പന്മാർ ലീഗിലെ കൗമാരപ്പടയെ പരാജയപ്പെടുത്തിയത്. മലയാളി താരം ഒരിക്കൽ കൂടി ലക്ഷ്യം കണ്ട മത്സരത്തിൽ രണ്ട് തവണയാണ് റഫറി റെഡ് കാർഡ് പുറത്തെടുത്തത്. കളിയുടെ അവസാന നിമിഷമായിരുന്നു ഇന്ത്യൻ ആരോസിന്റെ ആശ്വാസ ഗോൾ.

Also Read: രഞ്ജി ട്രോഫി: സെഞ്ചുറി തിളക്കത്തിൽ രാഹുൽ; രണ്ടാം ദിനം കളിയുടെ നിയന്ത്രണമെറ്റേടുത്ത് കേരളം

26-ാം മിനിറ്റിൽ റാൾട്ടെയിലൂടെ മുന്നിലെത്തിയെങ്കിലും കടുത്ത മത്സരമാണ് ഇന്ത്യൻ ആരോസിൽ നിന്ന് ഈസ്റ്റ് ബംഗാൾ നേരിട്ടത്. ആദ്യ പകുതിയിൽ ലീഡെടുത്ത ഈസ്റ്റ് ബംഗാളിന് രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ലാൽറംച്ചുല്ലോവയെ റെഡ് കാർഡിലൂടെ നഷ്ടമായി.

Also Read: ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച്  പന്ത്; സൂചന നൽകി മുഖ്യ സെലക്‌ടർ

64-ാം മിനിറ്റിലായിരുന്നു മലയാളി താരത്തിന്റെ വക കൊൽക്കത്തൻ വമ്പന്മാരുടെ വിജയഗോൾ. പിന്നാലെ ഇന്ത്യൻ ആരോസിന്റെ അങ്കിത് ജാദവും റെഡ്കാർഡ് കണ്ട് പുറത്ത് പോയതോടെ ഇരു ടീമുകളും പത്ത് പേരിലേക്ക് ചുരുങ്ങി. 90-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ആരോസ് ആശ്വാസ ഗോൾ കണ്ടെത്തിയത്.

Also Read: ചരിത്രനേട്ടത്തിന് പിന്നാലെ ബുംറയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി

ഇന്ത്യൻ ആരോസിനെതിരെയും ഗോൾ കണ്ടെത്തിയതോടെ സീസണിൽ ജോബി ജസ്റ്റിന്റെ ഗോൾ സമ്പാദ്യം 7 ആയി. ഗോൾ വേട്ടയിൽ മൂന്നാം സ്ഥാനത്താണ് ജോബി ഇപ്പോൾ. ഒന്നാം സ്ഥാനത്തുള്ള പെഡ്രോ മൻസിക്ക് 10ഉം, രണ്ടാം സ്ഥാനത്തുള്ള വില്ലിസിന് 9ഉം ഗോളുകളാണുള്ളത്. ഗോൾ വേട്ടയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമാണ് ജോബി.

Also Read: ലോകത്തെ ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യയുടേത്; ഓസിസ് നായകൻ ടിം പെയ്ൻ

ജയത്തോടെ 10 കളിയില്‍ 19 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ കിരീട പോരാട്ടത്തിന്റെ വീറും വാശിയും വർദ്ധിച്ചിരിക്കുകയാണ്. 11 കളികളിൽ നിന്ന് പത്ത് പോയിന്റുമായി പട്ടികയിൽ ഇന്ത്യൻ ആരോസ് ഒമ്പതാം സ്ഥാനത്താണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ