ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനോട് ഈസ്റ്റ് ബംഗാളിന് സമനില. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നിലെത്താനും ഈസ്റ്റ് ബംഗാളിനായി. ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.

ചർച്ചിൽ ബ്രദേഴ്സാണ് മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത്. വില്ലിസ് പ്ലാസയാണ് ചർച്ചിൽ ബ്രദേഴ്സിന് വേണ്ടി ഗോൾ നേടിയത്. 68-ാം മിനിറ്റിലായിരുന്നു പ്ലാസയുടെ ഗോൾ. പത്ത് മിനിറ്റുകൾക്ക് ശേഷം 78-ാം മിനിറ്റിൽ റാൾട്ടെ ബംഗാളിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകളും ഗോൾ കണ്ടെത്താൻ പരാജയപ്പെട്ടതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം ഈസ്റ്റ് ബംഗാളിന് നഷ്ടമായി. എന്നാൽ റിയൽ കാശ്മീരിനെ പിന്തള്ളി ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. 16 മത്സരങ്ങളിൽ നിന്ന് പത്ത് ജയവും നാല് തോൽവിയും രണ്ട് സമനിലയുമായി 32 പോയിന്റുകളാണ് ബംഗാളിന്റെ സമ്പാദ്യം. റിയൽ കാശ്മീരിനും 32 പോയിന്റുകൾ തന്നെയുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ബംഗാളാണ് മുന്നിൽ. 31 പോയിന്റുകളുമായി ചർച്ചിൽ നാലാം സ്ഥാനത്തുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook