ഈസ്റ്റ് ബംഗാൾ വരാനിരിക്കുന്ന സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുമെന്നും സാമ്പത്തിക പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഒരു സ്പോൺസറെ കണ്ടെത്തുമെന്നും ക്ലബ്ബ് അധികൃതർ പറയുന്നു. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ടീം മുന്നേറുകയാണെന്നും ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിരയിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് മുമ്പത്തേക്കാൾ പ്രതീക്ഷയുണ്ടെന്നും ക്ലബ്ബിന്റെ നിർവാഹക സമിതി അംഗമായ ദേബബ്രത സർക്കാർ പറഞ്ഞു. ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More: മലപ്പുറം ടൂ മലബാറിയൻസ്; റിഷാദിനെ മധ്യനിരയിലെത്തിച്ച് ഗോകുലം കേരള എഫ്സി
“വരുന്ന ഐഎസ്‌എൽ സീസണുകളിൽ കളിക്കാൻ ഞങ്ങൾക്ക് മുന്നിൽ ഇപ്പോഴും വാതിലുകൾ തുറന്നിട്ടുണ്ട്. നേരത്തെ ഞങ്ങൾക്ക് ഐഎസ്‌എല്ലിൽ കളിക്കുന്നതിനെക്കുറിച്ച് 50 ശതമാനം ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തീർച്ചയായും ഒരു സ്‌പോൺസറിനായി ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ 80 ശതമാനം ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.
അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ സീസണിൽ ഞങ്ങളുടെ ലക്ഷ്യത്തിലെത്താമെന്ന പ്രതീക്ഷയിൽ തുടരുകയാണെന്നും സർക്കാർ പറഞ്ഞു.
“കോവിഡ് കാലതാമസത്തിന് കാരണമാവുന്നു, ആരാധകർ അത് മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ എല്ലാവരും ഈ കരാർ നേടാനും ഒരു പുതിയ സ്പോൺസറെ പ്രഖ്യാപിക്കാനും ശ്രമിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
Read More: ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലേക്ക് ദെനേചന്ദ്ര മെയ്തേ
നേരത്തെ, ഐഎസ്എല്ലും ഫുട്ബോൾ സ്പോട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്‌ഡിഎസ്എൽ) ടൂർണമെന്റിന്റെ വരാനിരിക്കുന്ന സീസണിൽ 10 ടീമുകൾ മാത്രമേ കളിക്കൂ എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ ക്ലബ്ബുകൾക്ക് വരും സീസണിൽ ലീഗിന്റെ ഭാഗമാവാൻ കഴിയില്ലെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.
എന്നാൽ ഓഗസ്റ്റ് 7നുണ്ടായ ചില സോഷ്യൽ മീഡിയ ചർച്ചകൾ ഈസ്റ്റ് ബംഗാളിന്റെ ലീഗ് പ്രവേശനം സംബന്ധിച്ച് പുതിയ ഉഹാപോഹങ്ങൾക്ക് കാരണമായി. ക്ലബ്ബ് ഐഎസ്എല്ലിൽ പങ്കെടുക്കാൻ സാധ്യതയുള്ളതായി മാധ്യമപ്രവർത്തകനായ ബോറിയ മജൂംദാർ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, വരാനിരിക്കുന്ന ഐഎസ്‌എൽ സീസണിന്റെ തീയതിയും വേദിയും ഓഗസ്റ്റ് 7 ന് ഒരു മീറ്റിംഗിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ‘സാങ്കേതിക കാരണങ്ങളാൽ’ മീറ്റിങ്ങ് ഓഗസ്റ്റ് 10 ലേക്ക് മാറ്റിയിരുന്നു.
“എഫ്എസ്ഡിഎൽ ഈസ്റ്റ് ബംഗാളിനായി കാത്തിരിക്കുന്നു,” എന്ന് മുൻ ഈസ്റ്റ് ബംഗാൾ പരിശീലകൻ സുഭാഷ് ഭൗമികും പറഞ്ഞിരുന്നു.
Read More: മികച്ച സ്‌ട്രൈക്കര്‍ ആകാന്‍ ഗോള്‍ നിമിഷത്തെ തിരിച്ചറിയാനുള്ള ആറാമിന്ദ്രിയം വേണം: ബൈചുങ് ബൂട്ടിയ
“എഫ്എസ്ഡിഎൽ നടത്തുന്നവർ വിഡ്ഢികളല്ല. ഈസ്റ്റ് ബംഗാൾ ഐഎസ്‌എല്ലിൽ ചേർന്നാൽ ഈസ്റ്റ് ബംഗാളിന് എത്രത്തോളം കാഴ്ചക്കാരെ കൊണ്ടുവരാനാവുമെന്നും ടിവി ടിആർപിയിൽ നിന്ന് എഫ്എസ്ഡിഎലിന് / സ്റ്റാർ സ്പോർട്സിന് എങ്ങനെ പ്രയോജനം നേടാനാവുമെന്നും അവർക്കറിയാം,” അദ്ദേഹം എക്സ്ട്രാ ടൈമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈസ്റ്റ് ബംഗാൾ ക്ലബ് മാനേജ്‌മെന്റ് ജേഴ്സി ഡിസൈനുകൾ എഫ്എസ്ഡിഎല്ലിന് അയച്ചതായും റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ ക്ലബ്ബ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
Read More: ‘All is not over, 80 percent sure of new investor and ISL door still open’: East Bengal