കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ഈസ്റ്റ് ബാംഗാളും കളത്തിലിറങ്ങുന്നതിന് സാധ്യത തെളിഞ്ഞു. പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഈസ്റ്റ് ബംഗാളിന് സാധിച്ചതോടയാണ് 2020-21 സീസണിൽ ഐഎസ്എല്ലിൽ ക്ലബ്ബ് ഉൾപ്പെടാൻ സാധ്യത തെളിഞ്ഞത്. സിമന്റ് കമ്പനിയായ ശ്രീ സിമന്റാണ് ക്ലബ്ബിലെ നിക്ഷേകർ.
വരുന്ന സീസൺ ഐപിഎല്ലിൽ തങ്ങൾക്ക് പങ്കെടുക്കാനാവുമെന്ന് ഈസ്റ്റ് ബംഗാൾ ക്ലബ് അധികൃതർ നേരത്തേ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നിക്ഷേപകർ സിമന്റ് നിർമാതാക്കളായ ശ്രീ സിമൻറ്സ് ആയിരിക്കുമെന്ന് ക്ലബിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ബുധനാഴ്ച വെളിപ്പെടുത്തി. എന്നിരുന്നാലും, ഇടപാടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Read More: അർജന്റീനിയൻ താരത്തെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ഫകുണ്ടോ എബെൽ ഇനി മഞ്ഞക്കുപ്പായത്തിൽ
“ഇന്ന് വൈകുന്നേരത്തോടെ കരാർ അന്തിമമാക്കാനുള്ള യാത്രയിലാണ് ഞങ്ങൾ. അതിനാൽ ഒരു നല്ല വാർത്ത വരുന്നതുവരെ കാത്തിരിക്കാൻ ഞാൻ ആരാധകരോടും മറ്റെല്ലാവരോടും അഭ്യർത്ഥിക്കുന്നു,” എന്ന് ഈസ്റ്റ് ബാംഗാളിലെ ഒരു ഉദ്യോഗസ്ഥ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട്കോമിനോട് പറഞ്ഞു.
ടീമിന് പുതിയ നിക്ഷേപകരെ ലഭിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു. ടീം ഐഎസ്‌എല്ലിൽ പങ്കെടുക്കാന്നതിനുള്ള എല്ലാ നടപടികളും ഈസ്റ്റ് ബംഗാൾ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു
“പ്രശ്നം പരിഹരിച്ചു. ഇനി ഈസ്റ്റ് ബംഗാൾ ഐഎസ്‌എല്ലിൽ കളിക്കും, ”അവർ പറഞ്ഞു.
” (മോഹൻ) ബഗാൻ നേരത്തേ ഐഎസ്എല്ലിൽ എത്തി എന്നാൽ കോവിഡ് മഹാമാരിക്കിടയിലെ കുറച്ച് കാലത്തിനിടയിൽ ഈസ്റ്റ് ബംഗാൾ കുറേ ശ്രമങ്ങൾ നടത്തി, ഒടുവിൽ അത് ഇപ്പോൾ സംഭവ്യമായിരിക്കുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു,” മമത കൂട്ടിച്ചേർത്തു.
Read More: ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രവേശനമാണ് ആത്യന്തിക ലക്ഷ്യമെന്ന് സന്ദേശ് ജിങ്കൻ
ഐഎസ്എല്ലിൽ 10 ടീമുകൾ മാത്രമേ പങ്കെടുക്കൂ എന്ന് ടൂർണമെന്റ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) സൂചിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഈസ്റ്റ് ബംഗാളിന്റെ ഐഎസ്‌എൽ പ്രവേശനം നടക്കില്ലെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. ഐഎസ്എൽ ക്ലബ്ബായ എടികെയുമായി ലയിച്ചതോടെയായിരുന്നു മോഹൻ ബഗാൻ ഐഎസ്എല്ലിൽ പ്രവേശിച്ചത്.
എന്നാൽ ക്ലബ്ബ് ഇത്തവണ ഐഎസ്എല്ലിൽ പ്രവേശിക്കുമെന്നും സ്പോൺസർമാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഈസ്റ്റ് ബംഗാൾ അധികൃതർ ഏതാനും ആഴ്ച മുൻപ് പറഞ്ഞത്. ആരാധകരോട് ക്ഷമയോടെ തുടരാൻ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദെബബ്രത സർക്കാർ അന്ന് ആവശ്യപ്പെട്ടിരുന്നു.
“ഐഎസ്‌എല്ലിന്റെ ഈ സീസണിൽ കളിക്കാൻ ഞങ്ങൾക്ക് ഇപ്പോഴും വാതിലുകൾ തുറന്നിട്ടുണ്ടെന്ന് കാണുക. നേരത്തെ നാം ഐഎസ്എലിൽ കളിക്കുമെന്നതിന് 50 ശതമാനം ആത്മവിശ്വാസം ആയിരുന്നു. എന്നാൽ ഇപ്പോൾ ഒരു സ്പോൺസറുമായി കരാറിലെത്തിയതിനാൽ 80 ശതമാനം ആയി അത് ഉയർന്നു,” എന്നായിരുന്നു ദെബബ്രത സർക്കാർ കഴിഞ്ഞ മാസം ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞത്.
Read More: പ്രതിരോധത്തിൽ മറ്റൊരു ഇന്ത്യൻ താരം കൂടി; സന്ദീപ് സിങ് ബ്ലാസ്റ്റേഴ്സിൽ
പുതിയ നിക്ഷേപകരെ ലഭിക്കുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പ്രധാന പങ്കുവഹിച്ചുവെന്ന് ക്ലബ് അധികൃതർ പറഞ്ഞു.
കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയായ ശ്രീ സിമൻറ്, ക്ലബ്ബിലെ ഭൂരിപക്ഷം ഓഹരികൾ നേടിയിട്ടുണ്ട്. നൂറ് വർഷത്തിലധികം പഴക്കുള്ള ക്ലബ്ബായ ഈസ്റ്റ് ബംഗാൾ സെപ്റ്റംബർ നാലിനകം കരാറിൽ ധാരണയിലെത്തുകയും ഐഎസ്‌എല്ലിലേക്ക് പോവുകയും ചെയ്യും.
ഈസ്റ്റ് ബംഗാൾ ഐഎസ്‌എല്ലിലേക്ക് പ്രവേശിക്കുകയാണെങ്കിൽ ചിരവൈരികളായ ഇപ്പോഴത്തെ എടികെ-മോഹൻ ബഗാനുമായുള്ള ഈസ്റ്റ്ബംഗാളിന്റെ പോരാട്ടം ഐഎസ്എല്ലിലും കാണാനാവും, കൊൽക്കത്ത ഡെർബിക്ക് ഐഎസ്എൽ കൂടി വേദിയാവും.
ഇന്ത്യയിലെ ഏറ്റവും വലിയ സിമൻറ് നിർമ്മാതാക്കളിൽ ഒന്നാണ് ശ്രീ സിമന്റ്.. 1979 ൽ രാജസ്ഥാനിൽ സ്ഥാപിതമായ കമ്പനിയുടെ ഇപ്പോൾ ആസ്ഥാനം കൊൽക്കത്തയിലാണ്.
Read More: East Bengal finds an investor, could open doors to ISL