വെസ്റ്റ് ഇൻഡീസിന്റെ ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോയുടെ ചിക്കൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷാർജയിൽ നടന്ന ടി 10 ലീഗിലെ മത്സരത്തിലായിരുന്നു ബ്രാവോയുടെ അടിപൊളി ഡാൻസ്. അഫ്ഗാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിയെ ക്യാച്ചിലൂടെ പുറത്താക്കിയപ്പോഴായിരുന്നു ബ്രാവോ ചിക്കൻ ഡാൻസ് കളിച്ച് ആഘോഷിച്ചത്.

മത്സരത്തിൽ ബംഗാൾ ടൈഗേഴ്സിനെതിരെ 7 വിക്കറ്റ് വിജയമായിരുന്നു മറാത്ത അറേബ്യൻസ് നേടിയത്. മറാത്ത അറേബ്യൻസിന്റെ താരമായ ബ്രാവോ 4 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.

ടി-10 ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സീസണിൽ ഇത്തവണ കിരീടം ഉയർത്തിയത് നോർത്തേൺ വാരിയേഴ്സ് ആണ്. പക്തൂൺസിനെ 22 റൺസിന് തോൽപ്പിച്ചായിരുന്നു അവർ കപ്പ് ഉയർത്തിയത്

10 ഓവർ മാത്രമുള്ള ക്രിക്കറ്റ് ലീഗിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. കേരള കിങ്‌സ്, പഞ്ചാബ് ലെജൻഡ്‌സ്, മറാത്ത അറേബ്യൻസ്, ബംഗാൾ ടൈഗേഴ്‌സ്, രാജ്പുത്‌സ്, നോർത്തേൺ വാരിയേഴ്‌സ്, പക്തൂൺസ്, കറാച്ചിയൻസ് എന്നിവയാണ് ടീമുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook