ധോണിക്കായി ബ്രാവോയുടെ പാട്ട്; ‘നമ്പർ 7’ ടീസർ പുറത്ത്

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരവുമായ ഡ്വെയ്ൻ ബ്രാവോ ധോണിക്ക് പിറന്നാൾദിന സമ്മാനമായി ഒരു പാട്ടൊരുക്കുകയാണ്

Dwayne Bravo, MS Dhoni, ie malayalam

എം.എസ്.ധോണിയുടെ പിറന്നാൾ ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും. ജൂലൈ 7 ന് ധോണിയുടെ 39-ാം പിറന്നാളാണ്. ഇനിയും ഒരാഴ്ച ബാക്കിനിൽക്കുമ്പോഴും ആരാധകർ സോഷ്യൽ മീഡിയയിൽ ആശംസകളും ഫൊട്ടോകളും പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരവുമായ ഡ്വെയ്ൻ ബ്രാവോ ധോണിക്ക് പിറന്നാൾദിന സമ്മാനമായി ഒരു പാട്ടൊരുക്കുകയാണ്. ‘നമ്പർ 7’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ ടീസർ ബ്രാവോ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. ധോണിയുടെ കരിയർ നേട്ടങ്ങളെക്കുറിച്ചുളള വരികൾ ടീസറിലുണ്ട്.

38 കാരനായ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള ഏറെ കാത്തിരുന്ന തിരിച്ചുവരവ് കോവിഡ് -19 ഭീഷണിയെത്തുടർന്ന് ഐപിഎൽ മാറ്റിവച്ചതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂവെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുമെന്നായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.

Read Also: വിരാട് കോഹ്‌ലിയെ വലിയ വളർച്ചയിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റ് ധോണിക്കുള്ളതാണ്: ഗൗതം ഗംഭീർ

കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dwayne bravo releases teaser of song number 7 dedicated to ms dhoni

The moderation of comments is automated and not cleared manually by malayalam.indianexpress.com