‘അത്യുന്നതങ്ങളിൽ ദ്യുതി’; 100 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തി, ഒളിമ്പിക്സ് യോഗ്യതയ്ക്കും അരികെ

11.22 സെക്കൻഡിൽ ഓടിയെത്തിയാണ് ദ്യൂതി, രചിത മിസ്ത്രിയുമായി താൻ തന്നെ പങ്കുവച്ചിരുന്ന റെക്കോർഡ് തിരുത്തിയെഴുതിയത്

same sex marriage സ്വവര്‍ഗ വിവാഹം dutee chand ദ്യുതി ചന്ദ്, India, ഇന്ത്യ LGBT, സ്വവര്‍ഗാനുരാഗികള്‍ Supreme Court, സുപ്രിംകോടതി ie malayalam ഐഇ മലയാളം

ന്യൂഡൽഹി: വേഗതയേറിയ താരത്തെ കണ്ടെത്തുന്ന 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് തിരുത്തി ദ്യുതി ചന്ദ്. റാഞ്ചിയിൽ നടക്കുന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ വനിതകളുടെ 100 മീറ്ററിലാണ് ദ്യുതി ദേശീയ റെക്കോർഡ് മറികടന്നത്. സെമിയിൽ 11.22 സെക്കൻഡിൽ ഓടിയെത്തിയാണ് ദ്യുതി രചിത മിസ്ത്രിയുമായി താൻ തന്നെ പങ്കുവച്ചിരുന്ന റെക്കോർഡ് തിരുത്തിയെഴുതിയത്. ഫൈനലിൽ 11.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തെത്താനും ദ്യുതിക്ക് സാധിച്ചു.

Also Read: പോക്കറ്റ് റോക്കറ്റ് ഇനി മമ്മി റോക്കറ്റ്; ഷെല്ലി ആൺ ഫ്രേസർ ട്രാക്കിലെ കൊടുങ്കാറ്റ്

2000ൽ രചിത മിസ്ത്രി 11.26 സെക്കൻഡിൽ ഓടിയെത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 2019ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ അതേ വേഗതയിൽ ഓടിയെത്തി ദ്യുതി ചന്ദും രചിതയുടെ റെക്കോർഡ് പങ്കുവച്ചു. ഇതാണ് 11.22 സെക്കൻഡിൽ ഓടിയെത്തി ദ്യുതി തന്റെ പേരിലേക്ക് മാത്രമായി തിരുത്തിയെഴുതിയത്.

റെക്കോര്‍ഡ് പ്രകടനത്തോടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്നതിന് തൊട്ടടുത്തെത്താനും ദ്യുതിക്കായി. 11.15 സെക്കന്‍ഡാണ് ഒളിംപിക്സ് യോഗ്യത നേടാനുള്ള സമയം.

Also Read: മുൻനിര മൂക്കുകുത്തി വീണു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക വൻതകർച്ചയിലേക്ക്

നേരത്തെ ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ ദ്യുതിക്ക് സാധിച്ചിരുന്നില്ല. 100 മീറ്ററിൽ സെമിയിൽ പോലും എത്താതെയാണ് താരം പുറത്തായത്. 11.48 സെക്കന്‍ഡില്‍ ഓടിയെത്തി ഹീറ്റസില്‍ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dutee chand breaks 100m national record moves closer to olympic mark

Next Story
ISL: കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചുisl, kerala blasters, ticket for isl, isl ticket, ഐഎസ്എൽ, ഐഎസ്എൽ ടിക്കറ്റ്, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters home match, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com