ന്യൂഡൽഹി: ക്രിക്കറ്റിൽ ബാറ്റ്സ്മാൻ പൂജ്യത്തിന് പുറത്താകുന്നതിനെയാണ് ഡക്ക് എന്ന് പറയുന്നത്. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡക്കുകളെന്ന റെക്കോർഡ് ഒരു ഏഷ്യൻ രാജ്യത്തിനാണ്, പാക്കിസ്ഥാൻ. 658 തവണയാണ് പാക്കിസ്ഥാൻ ബാറ്റ്സ്മാന്മാർ പൂജ്യത്തിന് പുറത്തായത്. ഇതിൽ 30 എണ്ണം ഒറ്റത്താരമാണെന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാൻ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഷാഹിദ് അഫ്രീദി മാത്രം 30 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

കണക്കുകൾ ഇങ്ങനെ

പട്ടികയിൽ ആദ്യ അഞ്ചിൽ ഇന്ത്യയുമുണ്ട്. 629 തവണ താരങ്ങൾ ഡക്കിന് പുറത്തായ ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. 599 ഡക്കുകളുള്ള വെസ്റ്റ് ഇൻഡീസ് മൂന്നാം സ്ഥാനത്തും 593 ഡക്കുകളുമായി ഇന്ത്യ നാലാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയയാണ് അഞ്ചാമത്. പാക്കിസ്ഥാൻ ഇതുവരെ 879 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ 464 എണ്ണത്തിൽ ജയം അറിഞ്ഞപ്പോൾ 389ലും പരാജയമറിഞ്ഞു.

Read Also: രണ്ടു മാസത്തിനു ശേഷം റൊണാൾഡോ യുവന്റസ് പരിശീലന ക്യാംപിൽ തിരിച്ചെത്തി

ക്രിക്കറ്റിൽ ഡക്ക് എന്ന പ്രയോഗം വന്നത് എങ്ങനെ?

ബ്രിട്ടീഷ് കിരീടാവകാശിയായിരുന്ന ഫ്യൂച്ചർ എഡ്വാർഡ് എഴാമൻ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുകയും പൂജ്യം റൺസിന് പുറത്താവുകയും ചെയ്തു. അടുത്ത ദിവസം പത്രത്തിൽ വന്ന തലക്കെട്ട് ഇങ്ങനെയായിരുന്നു, “താറാമുട്ടയുമായി രാജകുമാരൻ റോയൽ പവലിയനിലേക് മടങ്ങി” ഇതാണ് ഡക്ക് എന്ന പദം ക്രിക്കറ്റിലേക്ക് എത്താൻ കാരണമെന്ന് പറയുന്നു.

ഡക്ക് തന്നെ പലതരം

ഡക്ക് തന്നെ ക്രിക്കറ്റിൽ മൂന്ന് തരമുണ്ട്. ആദ്യ ബോളിൽ തന്നെ ബാറ്റ്സ്മാൻ പുറത്താവുകയാണെങ്കിൽ അതിനെ ഗോൾഡൻ ഡക്കെന്നു പറയും. രണ്ടാം ബോളിനാണ് പുറത്താകുന്നതെങ്കിൽ സിൽവർ ഡക്കും മൂന്നാം പന്തിലാണെങ്കിൽ ബ്രൗൺസ് ഡക്കെന്നും പറയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook