ദുബായ് സൂപ്പർ സീരിയസിൽ നിന്ന് ഇന്ത്യൻ താരം കിഡംമ്പി ശ്രീകാന്ത് പുറത്തായി. തുടർച്ചയായ രണ്ടാം മത്സരത്തിലും എതിരാളികളോട് അടിയറവ് പറഞ്ഞതോടെയാണ് ശ്രീകാന്ത് പുറത്തായത്. രണ്ടാം മത്സരത്തിൽ ചൈനീസ് തായ്പെയുടെ ചോ ടിയൻ ചെനിന്നോടാണ് ശ്രീകാന്ത് തോറ്റത്.

നിർണ്ണായകമായ രണ്ടാം മത്സരത്തിൽ ചോ ടിയാനെതിരെ പൊരുതിക്കളിച്ചെങ്കിലും വിജയം നേടാൻ ശ്രീകാന്തിന് കഴിഞ്ഞില്ല. നേരിട്ടുളള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്റെ തോൽവി. സ്കോർ 18-21,18-21

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡെൻമാർക്ക് താരം വിക്ടർ അക്സൽസനോടാണ് ശ്രീകാന്ത് തോറ്റത്. സ്കോർ 13-21, 17-21.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ