ദുബൈ സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ആദ്യ റൗണ്ടിൽ പിവി സിന്ധുവിന് വിജയം. ചൈനീസ് താരം എച്ച് ഇ ബിംഗ്ജിയാവോ ആണ് സിന്ധുവിന്റെ മുന്നേറ്റത്തിന്റെ ചൂടറിഞ്ഞത്. ശക്തമായ മത്സരം നടന്ന കോർട്ടിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാമ് ഇന്ത്യൻ താരം ജയിച്ച് കയറിയത്.

21-11 എന്ന നിലയിൽ ആദ്യ സെറ്റ് നേടിയ സിന്ധുവിന് പക്ഷെ രണ്ടാം സെറ്റിൽ ജയിക്കാനായില്ല. 16-21 എന്ന നിലയിൽ രണ്ടാം സെറ്റ് ചൈനീസ് താരം ജയിച്ചു. വിജയിയെ നിർണ്ണയിക്കുന്ന മൂന്നാം സെറ്റിൽ 21-18 ന് ജയിച്ച് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.

ഈ വർഷം രണ്ട് കിരീടങ്ങൾ നേടിയിട്ടുള്ള സിന്ധു ഇപ്പോൾ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ്. ഗ്ലാസ്ഗോ ലോക ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ പിവി സിന്ധുവിന് വെള്ളിമെഡലാണ് നേടാനായത്. അതേസമയം പുരുഷന്മാരുടെ മത്സരത്തിൽ ലോക നാലാം നമ്പർ താരം കിഡാംബി ശ്രീകാന്ത് ഡെന്മാർക്കിന്റെ വിക്ടർ അക്സൽസണെ നേരിടും. നിലവിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ഈ ഡെന്മാർക്ക് താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ