Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

വ്യക്തമായി പരിശോധിക്കാതെ നോട്ടൗട്ട് വിളിച്ചു; തേർഡ് അമ്പയറിനെതിരെ രൂക്ഷ വിമർശനം

പിന്നീട് മുഴുവന്‍ റീപ്ലേയും സ്റ്റേഡിയത്തിലെ സ്ക്രീനില്‍ വീണ്ടും തെളിഞ്ഞപ്പോള്‍ രഹാനെയുടെ ബാറ്റില്‍ തട്ടാതെ പോയ പന്ത് പാഡില്‍ കൊണ്ടശേഷം ഗ്ലൗസില്‍ തട്ടിയതായി വ്യക്തമായി

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ തേർഡ് അമ്പയറുടെ പിഴവ് കല്ലുകടിയായി. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയെ നോട്ടൗട്ട് വിളിക്കാൻ തേർഡ് അമ്പയർ അനിൽ ചൗധരി അനാവശ്യ തിടുക്കം കാണിച്ചതാണ് വിവാദത്തിന് കാരണം. ഇംഗ്ലണ്ട് താരങ്ങൾ തേർഡ് അമ്പയറുടെ പിഴവ് ചൂണ്ടികാണിച്ചതോടെ പിന്നെയും സന്ദർശകർക്ക് ഡിആർഎസ് അനുവദിച്ചു.

മത്സരത്തിന്റെ 75-ാം ഓവറിലാണ് സംഭവം. ജാക്ക് ലീച്ചിന്റെ പന്ത് പതിച്ചത് രഹാനെയുടെ പാഡിലും പിന്നീട് ഗ്ലൗവിലും തട്ടി ഷോർട്ട് ലെഗ്ഗിൽ ക്യാച്ചായി. അവിടെ നിന്നും ഇംഗ്ലണ്ട് താരങ്ങൾ വിക്കറ്റിന് അപ്പീൽ ചെയ്തു. നോട്ടൗട്ടെന്നായിരുന്നു ഫീൽഡറുടെ തീരുമാനം. ഇതോടെ റിവ്യൂവിന് പോകാൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് തീരുമാനിച്ചു.

റീപ്ലേയും അള്‍ട്രാ എഡ്ജും പരിശോധിച്ച തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി പന്ത് രഹാനെയുടെ ബാറ്റ് കടന്ന് പോയപ്പോള്‍ എഡ്ജ് ചെയ്തില്ലെന്ന കണ്ട ഉടന്‍ നോട്ടൗട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മുഴുവന്‍ റീപ്ലേയും സ്റ്റേഡിയത്തിലെ സ്ക്രീനില്‍ വീണ്ടും തെളിഞ്ഞപ്പോള്‍ രഹാനെയുടെ ബാറ്റില്‍ തട്ടാതെ പോയ പന്ത് പാഡില്‍ കൊണ്ടശേഷം ഗ്ലൗസില്‍ തട്ടിയതായി വ്യക്തമായി. ഷോര്‍ട്ട് ലെഗ്ഗില്‍ അത് ഓലി പോപ്പ് കൈയിലൊതുക്കുകയും ചെയ്തു.

Also Read: രണ്ടാം ടെസ്റ്റിൽ ബുംറയെ ഒഴിവാക്കി സിറാജിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട് ശരിയായ തീരുമാനമാകുന്നു?

എന്നാൽ തൊട്ടടുത്ത ഓവറിൽ തന്നെ രഹാനെയെ മടക്കി മൊയിൻ അലി ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. തേർഡ് അമ്പയറുടെ റിവ്യുവിലെ പിഴവ് ഇംഗ്ലിഷ് താരങ്ങൾ ചൂണ്ടി കാണിച്ചതോടെനഷ്ടമായ ഇംഗ്ലണ്ടിന്‍റെ റിവ്യു പുനസ്ഥാപിക്കുകയും ചെയ്തു.

തേർഡ് അമ്പയറുടെ തിടുക്കത്തിനെതിരെ പല പ്രമുഖരും രംഗത്തെത്തി. ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ, മാത്യു ഹൊഗ്ഗാർഡ്, മൈക്കിൾ വോൺ, എന്നിവർ തേർഡ് അമ്പയറിന്റെ നടപടിയെ വിമർശിച്ചു.

Also Read: ഇന്ത്യൻ മണ്ണിൽ രോഹിത്തിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച ഇന്നിങ്സ്; ഒപ്പം ഒരുപിടി റെക്കോർഡുകളും

അതേസമയം അർധസെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിൽ കാര്യമായ സംഭാവന നൽകാൻ രഹാനെയ്ക്ക് സാധിച്ചു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ ആറു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും അർധസെഞ്ചുറി തികച്ച അജിങ്ക്യ രഹാനെയുടെയും ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 67 റൺസാണ് രഹാനെയുടെ സമ്പാദ്യം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Drs howler leaves joe root fuming on day 1 of india vs england

Next Story
രണ്ടാം ടെസ്റ്റിൽ ബുംറയെ ഒഴിവാക്കി സിറാജിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട് ശരിയായ തീരുമാനമാകുന്നു?India vs England, ഇന്ത്യ, ഇംഗ്ലണ്ട് Jasprit Bumrah, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, Mohammad Siraj, India vs england second Test, Bymrah replaced with Siraj, Explained Sports, Express Explained
The moderation of comments is automated and not cleared manually by malayalam.indianexpress.com