മുംബൈ: ബംഗ്ലൂരു ടെസ്റ്റിൽ അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാൻ ഡ്രസിങ്ങ് റൂമിന്റെ അഭിപ്രായം തേടിയ സിറ്റീവ് സ്മിത്തിനെതിരെ ബിസിസിഐ ഇന്റർ നാഷ്ണണൽ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകി. സ്റ്റീഫ് സ്മിത്തിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ല, ആയതിനാൽ താരത്തിന് എതിരെ മാത്രകപരമായ നടപടി എടുക്കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റീഫ് സ്മിത്തിനൊപ്പം സഹകളിക്കാരൻ ഹാൻകോമ്പും ഇതിൽ പങ്കാളിയായെന്നും, ഇയാൾക്ക് എതിരെയും നടപടി വേണമെന്ന് ബിസിസിഐ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമേഷ് യാദവിന്റെ പന്തില്‍ എല്‍ബിഡബ്ബ്യൂവില്‍ കുടുങ്ങി പുറത്തായ സ്മിത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം തുടങ്ങുമ്പോളേയ്ക്കും മൈതാനം വിടാന്‍ തയ്യാറാകാതെ സ്മിത്ത് പിച്ചില്‍ നില്‍ക്കുകയായിരുന്നു. ഡി.ആര്‍.എസിന് പോകണമോയെന്ന് ഡ്രസിംഗ് റൂമിലേക്ക് ആഗ്യം കാണിച്ചു ചോദിക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഹ്ലി ഇടപെട്ട് സ്മിത്തിനെതിരെ രംഗത്തെത്തി. എന്നാൽ സ്റ്റീഫ് സ്മിത്തിന്രെ നടപടിയെ അമ്പയറായ നൈജൽലോങ്ങ് തടയാൻ ശ്രമിച്ചു, താരത്തോട് കളം വിടാനും അമ്പയർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മത്സരത്തിന് ശേഷം സ്റ്റീഫ് സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് എന്നും താൻ ഇതിൽ പങ്കെടുത്താതി ദുഖമുണ്ട് എന്നും സ്മിത്ത് പറഞ്ഞിരുന്നു. എന്നാൽ ഓസീസ് നായകന്റെ പ്രവർത്തി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേന്നതല്ലെന്നായിരുന്നു വിരാട് കോഹ്‌ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ