IPL 2020: ഡ്രീം ഇലവൻ ഐപിഎൽ 2020; ടൈറ്റില്‍ സ്‌പോൻസർഷിപ്പ് സ്വന്തമാക്കി ഗെയിമിങ് ആപ്

222 കോടി രൂപയ്ക്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡ്രീം ഇലവൻ സ്വന്തമാക്കിയത്

ipl 2020, ipl 2020 dates, ipl 2020 begin, ipl uae, ipl 14, indian premier league, ipl dates, ipl schedule, ഐപിഎൽ, ie malayalam, ഐഇ മലയാളം

IPL 2020: ഫാന്റസി ഗെയ്മിങ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവൻ ഐപിഎല്ലിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. 222 കോടി രൂപയ്ക്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡ്രീം ഇലവൻ സ്വന്തമാക്കിയത്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിഞ്ഞതിനെത്തുടർന്നാണ് ഡ്രീം ഇലവൻ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഐപിഎൽ സ്‌പോണ്‍സര്‍മാരിൽ ഒരാളാണ് ഡ്രീം ഇലവൻ.

Also Read: ധോണിയെ ഭയപ്പെടണം; ഐപിഎൽ ബോളർമാർക്ക് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ

ടാറ്റ ഗ്രൂപ്പ് അവസാനവട്ട ലേലത്തിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടീം സ്‌പോണ്‍സറായ ബൈജൂസ് 201 കോടി രൂപയും മറ്റൊരു എഡ്യു-ടെക് കമ്പനിയായ അൻഅക്കാദമി 170 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തത്. പ്രതിവർഷം 440 കോടി രൂപയ്ക്ക് വിവോ സ്വന്തമാക്കിയ ടൈറ്റില്‍ സ്‌പോൻസർഷിപ്പ് ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് പിന്നാലെ ഉഭയകക്ഷി സമ്മത പ്രകാരം ഒഴിയുകയായിരുന്നു.

Also Read: ഇനി ചെന്നൈയുടെ മാത്രം; നീലകുപ്പായമഴിക്കുമ്പോൾ മഞ്ഞയിൽ ‘തല’യുയർത്തി ധോണി

നേരത്തെ ബാബ രാംദേവിന്റെ പതഞ്ജലിയും ടൈറ്റിൽ സ്‌പോണ്‍സർഷിപ്പിനായി രംഗത്തുണ്ടായിരുന്നു. 2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ വിവോ 2,190 കോടി രൂപ ബിസിസിഐയ്ക്ക് നല്‍കണമായിരുന്നു. ഒരു വര്‍ഷം 440 കോടി രൂപ വരും. ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പതജ്ഞലി ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം 10,500 കോടി രൂപയാണ്.

Also Read: വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്‌സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നു

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ. 53 ദിവസമാണ് ടൂർണമെന്റ് നടക്കുന്നത്. ഉച്ചയ്ക്കുശേഷം 10 മത്സരങ്ങള്‍ നടക്കും. അവ 3.30-ന് ആരംഭിക്കും. വൈകുന്നേരമുള്ള മത്സരങ്ങള്‍ 7.30-നും ആരംഭിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Dream11 wins ipl 2020 title sponsorship rights

Next Story
വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്‌സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നുms dhoni, എംഎസ് ധോണി, dhoni, ധോണി, dhoni wankhede stadium, ധോണി വാങ്കഡെ സ്റ്റേഡിയം, dhoni wankhede seat, ധോണി വാങ്കഡെ സീറ്റ്, dhoni wankhede, ധോണി വാങ്കഡെ, dhoni six 2011 world cup, ധോണി സിക്‌സ് 2011 ലോകകപ്പ്, dhoni world cup, ധോണി ലോകകപ്പ്, dhoni retirement, ധോണി റിട്ടയര്‍മെന്റ്, dhoni retires, ധോണി വിരമിച്ചു, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com